വാഹന പരിശോധനക്കിടെ എ.എസ്.ഐയെ സ്കൂട്ടര്‍ ഇടിച്ച് പരിക്കേല്‍പിച്ചു; യുവാവ് അറസ്റ്റില്‍

വാഹന പരിശോധനക്കിടെ ശ്രീകാര്യം എ.എസ്.ഐയെ സ്കൂട്ടര്‍ ഇടിച്ച് പരിക്കേല്‍പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചെറുവട്ടികോണം ഗായത്രി ഭവനില്‍ അനന്തകൃഷ്ണ(18)നെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളജിന് സമീപത്തെ ഒളിസങ്കേതത്തില്‍നിന്ന് ശ്രീകാര്യം പൊലീസ് പിടികൂടിയത്. ചെറുവയ്ക്കല്‍ ചെറുവട്ടികോണത്ത് തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. കൈ ഒടിഞ്ഞ എ.എസ്.ഐ കുമാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
എ.എസ്.ഐയെ ഇടിച്ച് വിഴ്ത്തി പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ട പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. കഴക്കൂട്ടം സൈബര്‍സിറ്റി അസി. കമ്മീഷണര്‍ ഹരിക്ക് കിട്ടിയ രഹസ്യവിവരത്തിെന്‍റ അടിസ്ഥാനത്തില്‍ സിറ്റി സൈബര്‍ സെല്ലിെന്റ സഹായത്തോടെ ശ്രീകാര്യം എസ്.ഐ ബിനോദ് കുമാര്‍, പ്രശാന്ത്, ഹോംഗാര്‍ഡ് സുരേഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് മാഫിയ സംഘവുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























