നാളെ വിവാഹനിശ്ചയം നടക്കാനിരിക്കെ സ്‌കൂട്ടറപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം....

നാളെ വിവാഹനിശ്ചയം നടക്കാനിരിക്കെ സ്‌കൂട്ടറപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. വിതുര കൊപ്പം നെല്ലിക്കുന്നില്‍ ആര്യാ ഭവനില്‍ സുരേഷിന്റെയും (സൗദിഅറേബ്യ) അനിതയുടെയും ഏക മകളായ ആര്യ (24) ആണ് മരിച്ചത്.
ജോലിസ്ഥലത്തേക്ക് പോകവേ ഇന്നലെ രാവിലെ ഒമ്പത് മണിക്ക് തൊളിക്കോട് മന്നൂര്‍ക്കോണം ആര്‍ച്ച് ജംഗ്ഷന് സമീപം ആര്യ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം.
ഗുരുതരമായ പരിക്കേറ്റ ആര്യയെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചൈങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നെടുമങ്ങാട് കരകുളം ഡി.പി.എം.എസ് ആശുപത്രിയിലെ എക്‌സ്‌റേ ടെക്‌നീഷ്യനായിരുന്നു.മൃതദേഹം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍. കേസെടുത്ത് വലിയമല പൊലീസ്.
"
https://www.facebook.com/Malayalivartha


























