Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ഗവ.സെക്രട്ടറിയേറ്റ് തീപിടുത്തം: പ്രതിയില്ലാതെ ഫയര്‍ ഒക്കറന്‍സ് ആയി കന്റോണ്‍മെന്റ് പോലീസ് എഴുതി തള്ളി, ഷോര്‍ട്ട് സര്‍ക്കീട്ട് മൂലമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു, കേസ് എഴുതിത്തള്ളണമെന്ന പോലീസിന്റെ അപേക്ഷ കോടതി പിന്നീട് പരിഗണിക്കും

25 AUGUST 2021 07:37 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന ഭരണ സിരാകേന്ദ്രമായ തലസ്ഥാനത്തെ ഗവ: സെക്രട്ടറിയേറ്റില്‍ നടന്ന തീ പിടുത്തക്കേസ് സ്വഭാവിക തീപിടുത്തമായ ഫയര്‍ ഒക്കറന്‍സ് ആക്കി തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് എഴുതിത്തള്ളി.

കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി അന്വേഷണ സംഘതലവനായ ഡി ഐ ജി മനോജ് എബ്രഹാം റഫര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കേസ് എഴുതിത്തള്ളണമെന്ന പോലീസിന്റെ അപേക്ഷ കോടതി പിന്നീട് പരിഗണിക്കും. സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 



ശുചീകരണ തൊഴിലാളികള്‍ ഫാന്‍ ഓഫ് ചെയ്യാതെ പോയതിനാല്‍ ഫാനിലെ മോട്ടോര്‍ കത്തി പ്ലാസ്റ്റിക് ഉരുകിയാണ് തീപിടുത്തം ഉണ്ടായത്. അപ്രധാന ഫയലുകളാണ് പേപ്പറുകള്‍ക്കൊപ്പം കത്തിപ്പോയിട്ടുള്ളത്.

കൊച്ചി പ്ലാസ്റ്റിക് ടെക്‌നോളജി സ്ഥാപനത്തില്‍ മുപ്പതിനായിരം രൂപ മുടക്കി നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് ഉരുകിയാണ് തീപ്പിടുത്തം ഉണ്ടായതെന്ന സാക്ഷ്യപത്രം നല്‍കിയിട്ടുണ്ട്.



സി സി റ്റി വി പരിശോധനയില്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍മാരുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. കൃത്യ സ്ഥലത്തു കണ്ടെത്തിയ മദ്യക്കുപ്പികള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ വകുപ്പുതല അന്വേഷണം നടത്തുന്നുണ്ടെന്നും റഫര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.


അതേ സമയം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍ നേരത്തേ സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി മുമ്പാകെയാണ് മുദാ വെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കത്തി ഉരുകിയ വാള്‍ ഫാന്‍ അടക്കം ഓഫീസ് മുറിയിലെ 24 സാധന സാമഗ്രികള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയതില്‍ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന് കണ്ടെത്താനായില്ലെന്നും റിപ്പാര്‍ട്ടില്‍ പറയുന്നു.

 



തീ പിടുത്തം മനുഷ്യരാല്‍ ഉണ്ടായ തീ വെയ്പ്പാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ ഐ റ്റി സെക്രട്ടറി ശിവശങ്കറും ആരോപണ വിധേയരായ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഫയല്‍ സി ബി ഐ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തീപിടുത്തം ഉണ്ടായത്.


സംസ്ഥന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയാണ് പരിശോധന ഫലം കോടതിയില്‍ ഹാജരാക്കിയത്. ഓഗസ്റ്റ് 25നാണ് സെക്രട്ടറിയേറ്റില്‍ തീപിടുത്തം ഉണ്ടായത്. വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ നടപടി സ്വീകരിക്കാനൊരുങ്ങിയിരുന്നു,.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (20 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (27 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (43 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends