ഉത്ര വധക്കേസ്: ഡമ്മി പരിശോധനയുടെ ദൃശ്യങ്ങൾ പുറത്ത്.. ആ വലിയ മുറിവുകൾ എങ്ങനെ വന്നു?

ഉത്ര വധക്കേസില്‍ ഡമ്മി തെളിവെടുപ്പ് ദൃശ്യങ്ങള്‍ പുറത്ത്. പാമ്പിനെ കൊണ്ട് കടിപ്പിക്കുന്ന ഡമ്മി പരിശോധന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തെളിവായി പ്രേസിക്യൂഷന്‍ ഈ ദൃശ്യങ്ങളും സമര്‍പ്പിച്ചിരുന്നു. വനംവകുപ്പിന്‍റെ അരിപ്പ ട്രെയിനിങ് സെന്‍ററിലായിരുന്നു ഡമ്മി പരിശോധന.കേസിൽ വിധി ഉടൻ ഉണ്ടായേക്കും. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിധി പ്രഖ്യാപന തീയതി കോടതി പറയാനാണ് സാധ്യത. കേസിന്റെ അന്തിമ വാദം നേരത്തെ പൂർത്തിയായിരുന്നു.
ഉത്രയുടെ ശരീരത്തിൽ നീളം കൂടിയ രണ്ട് മുറിവുകളാണുണ്ടായിരുന്നത്. ഇത് പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോളുണ്ടാകുന്ന മുറിവിന് സമാനമാണ്അതേസമയം, ഉത്ര വധക്കേസിൽ വിധി ഉടനെയുണ്ടാകും. കേസിലെ അന്തിമവാദം നേരത്തെ പൂർത്തിയായിരുന്നു. നാളെ കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിധിപ്രഖ്യാപന തീയതി കോടതി പറഞ്ഞേക്കും.
ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചതാണെന്ന് ഭർത്താവ് സൂരജ് മൊഴിനൽകിയതായി വനം കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഫോറസ്റ്റ് റേഞ്ച് ഓഫിസറായ ബി.ആർ. ജയൻ നേരത്തെ പറഞ്ഞിരുന്നു. പ്ലാസ്റ്റിക് കുപ്പിയിൽനിന്ന് പുറത്തിറക്കിയ മൂർഖെൻറ തലയിൽ വടികൊണ്ട് കുത്തിപ്പിടിച്ച് ഉത്രയുടെ കൈയിൽ രണ്ടുപ്രാവശ്യം കടിപ്പിച്ചതായി സൂരജ് ഫോറസ്റ്റ് റേഞ്ച് ഓഫിസർക്ക് മൊഴി നൽകിയിരുന്നു.
അതെ സമയം വധക്കേസില്‍ കോടതി വിധി ഉടനുണ്ടാകും. നാളെ കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിധി പ്രഖ്യാപന തീയതി കോടതി പറയാനാണ് സാധ്യത. കേസിന്റെ അന്തിമ വാദംനേരത്തെ പൂർത്തിയായിരുന്നു.കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. മനോജ് മുൻപാകെയാണ് ഉത്രകേസിന്റെ വാദം പൂര്‍ത്തിയായത്. വിചാരണയ്ക്കിടയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 87 സാക്ഷികളെയും 289 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു.
പ്രതിഭാഗം മൂന്നു സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും 3 സിഡിയും ഹാജരാക്കി. അഞ്ചൽ ഏറം വെള്ളശ്ശേരിൽ വിജയസേനന്റെ മകൾ ഉത്ര 2020 മേയ് ആറിനാണ് പാമ്പു കടിയേറ്റു മരിച്ചത്. ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. മൂന്നാമത്തെ ശ്രമത്തിലാണ് ഉത്ര മരിച്ചത്. 2020 മാർച്ച് രണ്ടിന് അണലിയെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്നു കടിയേറ്റു മൂന്നര മണിക്കൂറിനു ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്.
56 ദിവസം ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഉത്ര അഞ്ചൽ ഏറത്തെ വീട്ടിൽ കഴിയുമ്പോഴാണു മൂർഖന്റെ കടിയേറ്റത്. ആദ്യ ശ്രമം നടന്നതു കഴിഞ്ഞ വർഷം ഫെബ്രുവരി 29നു ആയിരുന്നു. കോവണിപ്പടിയിൽ പാമ്പിനെ ഇട്ടെങ്കിലും അന്നു ഉത്രയെ കടിച്ചില്ല. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കൽ ചാവരുകാവ് സ്വദേശി സുരേഷിൽ നിന്നാണു സൂരജ് മൂർഖൻ പാമ്പിനെ വാങ്ങിയത്.
https://www.facebook.com/Malayalivartha


























