മെലിഞ്ഞ് പുത്തൻ ലുക്കിൽ ഖുശ്ബു; താരത്തിന്റെ പുത്തൻ മേക്കോവർ കണ്ട് അമ്പരന്ന് ആരാധകർ, ഖുശ്ബുവിന് അഭിനന്ദനം അറിയിച്ച് സിനിമാ താരങ്ങൾ
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് ഖുശ്ബു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് താരം. തരാം പങ്കുവച്ച പുത്തൻ മേക്കോവർ കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകർ. മെലിഞ്ഞ് സുന്ദരിയായാണ് താരം ചിത്രത്തിൽ ഉള്ളത്. തന്റെ സോഷ്യൽ മീഡിയ വഴിയാണ് ഖുശ്ബു ശരീര ഭാരം കുറച്ചതിനെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.
കഠിനാധ്വാനം ഫലം കാണുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നാണ് ചിത്രങ്ങൾക്കൊപ്പം ഖുശ്ബു കുറിച്ചത്. സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി പേർ ഖുശ്ബുവിന് അഭിനന്ദനം അറിയിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
അതോടൊപ്പം തന്നെ ബാലതാരമായിട്ടായിരുന്നു ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് തെന്നിന്ത്യയിലെ ഒഴിച്ചു കൂടാനാകാത്ത താരമായി നടി മാറുകയായിരുന്നു. രജനീകാന്ത്, കമൽഹാസൻ, സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു. തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നഡ, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























