Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

'അത് നമ്മുടെ കണ്ണ് നനയിക്കും, ഒപ്പം മനസ്സിലെവിടെയോ തുരുമ്പെടുത്ത് കിടക്കുന്ന നന്മയുടെ തലത്തെ പൊടിതട്ടിയെടുത്ത് ഓർമ്മപ്പുറത്ത് എത്തിക്കുകയും ചെയ്യും. പുതുതലമുറയുടെ അറിവിനൊപ്പം യാത്ര ചെയ്ത് വർത്തമാന പരിമിതികളെ അനായാസം മറികടക്കാമെന്ന് ഈ സിനിമ പറഞ്ഞുവെക്കുന്നു...' ഹോം ചിത്രത്തെയും അഭിനേതാക്കളെയും പ്രകീർത്തിച്ച് കെ ടി ജലീല്‍

26 AUGUST 2021 04:33 PM IST
മലയാളി വാര്‍ത്ത

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി റോജിന്‍ തോമസ് തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. സമൂഹമാധ്യമങ്ങളിലടക്കം മികച്ച പ്രതികരണം നേടി ആമസോണില്‍ സ്ട്രീമിങ്ങ് തുടരുകയാണ്. ചിത്രത്തെയും അഭിനേതാക്കളെയും പ്രകീർത്തിച്ചു കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് കെ ടി ജലീല്‍.

"ഹോം'' കാണേണ്ട സിനിമയാണ്. അത് നമ്മുടെ കണ്ണ് നനയിക്കും, ഒപ്പം മനസ്സിലെവിടെയോ തുരുമ്പെടുത്ത് കിടക്കുന്ന നന്മയുടെ തലത്തെ പൊടിതട്ടിയെടുത്ത് ഓർമ്മപ്പുറത്ത് എത്തിക്കുകയും ചെയ്യും. പുതുതലമുറയുടെ അറിവിനൊപ്പം യാത്ര ചെയ്ത് വർത്തമാന പരിമിതികളെ അനായാസം മറികടക്കാമെന്ന് ഈ സിനിമ പറഞ്ഞുവെക്കുന്നു' എന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.

കെ ടി ജലീലിന്റെ വാക്കുകൾ;

''ഹോം'' എന്ന സിനിമ കണ്ടു. കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും മികച്ച കലാസൃഷ്ടിയാണത്. പുത്തൻ സാങ്കേതിക വിദ്യകൾ പഴയ തലമുറയെ അമ്പരപ്പിക്കുന്ന കാലത്ത് ജീവിക്കാൻ പ്രയാസപ്പെടുന്ന അച്ഛനമ്മമാരുടെ കഥയാണ് ഹോം പറയുന്നത്. നേട്ടങ്ങളുടെ പർവ്വങ്ങളിൽ വിരാജിക്കുന്നവർക്ക് അതിന് കളമൊരുക്കിയ മനുഷ്യമുഖങ്ങളെ ഓർമ്മിച്ചെടുക്കാൻ തീർച്ചയായും ഈ സിനിമ നിമിത്തമാകും. വായനാനുഭവം പോലെത്തന്നെയാണ് സിനിമാസ്വാദനവും. അവ കണ്ണിനും മനസ്സിനും മസ്തിഷ്കത്തിനും നൽകുന്ന കുളിർമ അനിർവചനീയമാണ്.

അഭിനയവും യാഥാർത്ഥ ജീവിതവും തമ്മിലുള്ള അതിർവരമ്പുകൾ എങ്ങിനെയാണ് തേഞ്ഞ് തേഞ്ഞ് ഇല്ലാതാകുന്നതെന്ന് "ഹോം" സാക്ഷ്യപ്പെടുത്തുന്നു. ഇന്ദ്രൻസ് ഉൾപ്പടെ എല്ലാ നടീനടൻമാരും അവരവരുടെ വേഷങ്ങൾ നന്നായി ചെയ്തു. വിജയ് ബാബുവിൻ്റെ "കൈപുണ്യം" ഒരിക്കൽകൂടി തെളിയുകയാണ് ഈ സിനിമയിലൂടെ. റോജിൻ തോമസ് എന്ന മിടുക്കൻ പയ്യൻ മലയാള സിനിമയെ കലാമൂല്യമുള്ള സൃഷ്ടികളാൽ ഇനിയും സമൃദ്ധമാക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

"ഹോം'' കാണേണ്ട സിനിമയാണ്. അത് നമ്മുടെ കണ്ണ് നനയിക്കും, ഒപ്പം മനസ്സിലെവിടെയോ തുരുമ്പെടുത്ത് കിടക്കുന്ന നന്മയുടെ തലത്തെ പൊടിതട്ടിയെടുത്ത് ഓർമ്മപ്പുറത്ത് എത്തിക്കുകയും ചെയ്യും. പുതുതലമുറയുടെ അറിവിനൊപ്പം യാത്ര ചെയ്ത് വർത്തമാന പരിമിതികളെ അനായാസം മറികടക്കാമെന്ന് ഈ സിനിമ പറഞ്ഞുവെക്കുന്നു.

അത്തരം കുടുംബങ്ങളുടെ എണ്ണം നമുക്കുചുറ്റും നാൾക്കുനാൾ പെരുകി വരികയാണ്. കാലം രക്ഷകർത്താക്കളോട് ആവശ്യപ്പെടുന്നതും അതുതന്നെയാണ്. തലമുറ മാറ്റം അസാദ്ധ്യമായ രാഷ്ട്രീയ ഇടനാഴികകളിൽ തലച്ചോറെങ്കിലും മാറ്റിവെക്കാൻ ബന്ധപ്പെട്ടവർ മുതിർന്നില്ലെങ്കിൽ ന്യൂജെൻ അവരെ മാറ്റി പ്രതിഷ്ഠിക്കുമെന്ന മുന്നറിയിപ്പുകൂടി തരാതെ തരുന്നുണ്ട് പുതുതലമുറക്കാരനായ റോജിൻ തോമസ്. ഹോമിൻ്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends