Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കേരളം ഇപ്പോഴാണ് നമ്പർ 1... നരകതുല്യമായ 100 ദിനം... സർക്കാരിനെ വലിച്ചുകീറി കെ സുരേന്ദ്രന്‍....

26 AUGUST 2021 05:52 PM IST
മലയാളി വാര്‍ത്ത

കോവിഡ് കേസുകളുടെ കാര്യത്തിൽ ഇപ്പോൾ കേരളം രാജ്യത്തെ പോലും എപ്പോ വേണമെങ്കിലും പിന്നിലാക്കാം എന്നുള്ള അവസ്ഥയിലാണ് പോകുന്നത്. ഈയവസരത്തിൽ നിരവധി വിമർശനങ്ങളാണ് ഇപ്പോൾ പിണറായി സർക്കാർ ഏറ്റുവാങ്ങുന്നത്.

നിരവധി പ്രമുഖരും എന്തിനേറെ പറയുന്നു പാർട്ടി പ്രവർത്തകർ പോലും സർക്കാരിന്റെ പിടിപ്പുകേടിനെ പരാമർസിച്ച് രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ കോവിഡ് വര്‍ധനവില്‍ സംസ്ഥാന സര്‍ക്കാറിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും രം​ഗത്തെത്തിയിരിക്കുകയാണ്.

'ഒരു ആറുമണി വാര്‍ത്താസമ്മേളനം കേരളം കൊതിക്കുന്നു' എന്നായിരുന്നു സുരേന്ദ്രന്റെ ആദ്യ പരിഹാസം. ഇതിനു പിന്നാലെ പുറത്തിറക്കിയ പത്രകുറിപ്പിലാണ് വിശമായി വിമർശനങ്ങൾ ഉന്നയിക്കുന്നത്.

രാജ്യം കൊവിഡിനെ പൊരുതി തോല്‍പ്പിക്കുമ്പോള്‍ കേരളത്തിലെ പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപണം ഉയർത്തിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡില്‍ വന്‍ വര്‍ധദ്ധനവാണ് ഉണ്ടായത്. കൂടാതെ 6 മണിക്ക് ഉണ്ടാവാറുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ കോവിഡ് അവലോകന വാര്‍ത്താ സമ്മേളനം നടത്താത്തിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

രണ്ടാം പിണറായി സര്‍ക്കാറിന്റെ നൂറ് ദിനങ്ങള്‍ വിലയിരുത്തിക്കൊണ്ട് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് കെ സുരേന്ദ്രന്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

പത്രക്കുറിപ്പ് പൂര്‍ണരൂപം ഇങ്ങനെയാണ്....

ഏതൊരു പുതിയ സർക്കാരും അതിൻ്റെ മധുവിധു കാലം എന്നറിയപ്പെടുന്ന ആദ്യനാളുകളിൽ വലിയ വിവാദങ്ങളില്ലാതെ ജനങ്ങൾക്ക് പ്രതീക്ഷ നൽകിയാണ് തുടക്കം കുറിക്കാറുള്ളത്. എന്നാൽ നിർഭാഗ്യവശാൽ രണ്ടാം പിണറായി സർക്കാർ തുടക്കത്തിൽ തന്നെ അതിൻ്റെ സഹജസ്വഭാവം കാണിച്ചു.

കോടിക്കണക്കിന് രൂപയുടെ സംസ്ഥാനത്തെ സംരക്ഷിത വനങ്ങൾ ആദ്യ പിണറായി സർക്കാരിൻ്റെ അവസാന നാളുകളിൽ കൊള്ളയടിക്കപ്പെട്ടതിൻ്റെ വാർത്തകളോടെയാണ് രണ്ടാം പിണറായി സർക്കാർ തുടങ്ങിയത്.

നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി സിപിഎമ്മും- സിപിഐയും പണം സമാഹരിച്ചത് വനംകൊള്ള വഴിയാണെന്നറിഞ്ഞ് കേരളം ഞെട്ടി. റവന്യൂ-വനം വകുപ്പുകൾ പരസ്പരം പഴിചാരാൻ നോക്കിയെങ്കിലും അഴിമതിയിൽ രണ്ട് വകുപ്പുകളുടെയും പങ്ക് സുവ്യക്തമായി തെളിഞ്ഞു. ഇപ്പോൾ ഈ കേസിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടൽ നടത്തിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

കഴിഞ്ഞ ദിവസം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസിന്റെ 68% വും കേരളത്തിലാണ്. ഇന്നലെ ഇരുന്നൂറ് മരണങ്ങളും 19 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പൊസിറ്റിവിറ്റിയും റിപ്പോര്‍ട്ട് ചെയ്ത കേരളം ഇന്ത്യയ്ക്ക് അപമാനമാവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തില്‍ കഴിഞ്ഞ ദിവസം 31,445 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ വെറും 5,031 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിന്റെ എട്ടിരട്ടി വലുപ്പമുള്ള യുപിയില്‍ വെറും 19 രോഗികള്‍ മാത്രം. ഇനിയും മലയാളികളെ കൊലയ്ക്ക് കൊടുക്കാതെ ശക്തമായ നടപടി കൈക്കൊള്ളാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

അശാസ്ത്രീയമായ കൊവിഡ് പ്രതിരോധവും ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പ്രവര്‍ത്തനങ്ങളുമാണ് കേരളത്തെ വന്‍ദുരന്തത്തിലേക്ക് തള്ളിവിട്ടത്. കേരളം നമ്പര്‍ വണ്‍ എന്ന പി.ആര്‍ പ്രചരണത്തിന് വേണ്ടി കോടികള്‍ ചിലവഴിച്ച സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രം നല്‍കിയ വാക്‌സിന്‍ പോലും തങ്ങളുടെ ഇഷ്ടക്കാര്‍ക്കാണ് വിതരണം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

മുന്‍ഗണനാക്രമങ്ങള്‍ തെറ്റിച്ച് ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ വാക്‌സിന്‍ എടുക്കുന്നത് നോക്കി നില്‍ക്കാനായിരുന്നു മലയാളികളുടെ യോഗം. വാക്‌സിന്‍ സൂക്ഷിക്കുന്നതിലുള്ള കാര്യക്ഷമത ഇല്ലായ്മ ആരോഗ്യമന്ത്രിയുടെ ജില്ലയില്‍ തിരിച്ചടിയായി. വാക്‌സിന്‍ സ്വീകരിച്ച 20,000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തെ നാണം കെടുത്തി.

വാക്സിൻ സൂക്ഷിക്കുന്നതിലുള്ള കാര്യക്ഷമത ഇല്ലായ്മ ആരോഗ്യമന്ത്രിയുടെ ജില്ലയിൽ തിരിച്ചടിയായി. വാക്സിൻ സ്വീകരിച്ച 20,000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തെ നാണം കെടുത്തി.

കൊവിഡിലെ മരണനിരക്ക് കുറയ്ക്കാനുള്ള ഇടതുസര്‍ക്കാരിന്റെ ദുരഭിമാനം രോഗം ബാധിച്ച് മരിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം നഷ്ടപ്പെടുത്താന്‍ ഇടയാക്കിയെന്നും ബിജെപി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ആരോപണങ്ങളാണ് അദ്ദേഹം ഇപ്പോൾ ഉന്നയിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends