ദിവസങ്ങളുടെ വ്യത്യാസത്തിൽ കോവിഡ് ബാധിച്ച് ഭാര്യയും കുഞ്ഞും മരിച്ചു! നാട്ടിലെത്തിയ പ്രവാസി മനം നൊന്ത് ആത്മഹത്യ ചെയ്തു

കോവിഡ് ബാധിച്ച് ഭാര്യയും കുഞ്ഞും മരിച്ചു. മനം നൊന്ത് ഭർത്താവും ജീവനൊടുക്കി... എറണാകുളം ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ കുഞ്ഞുമോന്റെയും ഉഷയുടെയും മകന്‍ വിഷ്ണുവിനെയാണ് (32) വ്യാഴാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സൗദിയില്‍ അക്കൗണ്ടന്റായിരുന്ന വിഷ്ണുവിനൊപ്പമായിരുന്നു ഭാര്യ ഗാഥയും. ആറുമാസം ഗര്‍ഭിണിയായിരുന്ന ഗാഥയെ പ്രസവത്തിന് നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ നടത്തിയപ്പോഴാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്.
നില വഷളായതിനത്തെുടര്‍ന്ന് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മണിക്കൂറുകള്‍ക്കകം ഗാഥ മരിച്ചു. രണ്ട് ദിവസത്തിന് ശേഷം കുഞ്ഞും മരിക്കുകയായിരുന്നു. ഇതുമൂലമുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha


























