വീണേ നമ്മൾ ഒരു പാർട്ടിയാ... ആരോഗ്യമന്ത്രി തുറന്ന് സമ്മതിച്ചു.... കേരളത്തിൽ പാളിച്ച സംഭവിച്ചു... അന്തം വിട്ട് പിണറായി

അവസാനം അത് തുറന്ന് സമ്മതിക്കേണ്ടി വന്നിക്കുകയാണ് കേരളത്തിന്റെ ആരോഗ്യമന്ത്രിയായ വീണാ ജോർജിന്. ഇനി മറ്റ് ഗത്യന്തരമില്ലാതെ വന്നോപ്പോഴാണ് മറച്ച് വച്ച സത്യങ്ങൾ ഇനിയെങ്കിലും തുറന്ന് പറയണമെന്ന് തേന്നി തുടങ്ങിയത്. രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ കേരളത്തിലെ സ്ഥിതി ഏറെ പരിതാപകരമാണ്.
ഈ ഘട്ടത്തിൽ വിമർശനമുന്നയിച്ച് നിരവധി പേരാണ് രംഗത്തെത്തിയതും. ഒടുവിൽ വീടുകളിലൂടെ കൊവിഡ് അതിവേഗം വ്യാപിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതിലൂടെ കേരളത്തിലെ കൊവിഡ് പ്രതിരോഘത്തിൽ പാളിച്ച പറ്റിയെന്ന് പറയാതെ പറയുകയാണ് മന്ത്രി.
സർക്കാരിനെ ഇപ്പോൾ കൂടുതൽ പ്രതിരോധത്തിലേക്ക് ഈ നിലപാട് എത്തിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല എന്ന് പറയാം. നിലവിലെ കൊവിഡ് കേസുകളിൽ 35 ശതമാനം വീടുകളിലെ സമ്പര്‍ക്കത്തിലൂടെയുണ്ടായതാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഹോം ക്വാറൻ്റെൻ നടപ്പാക്കുന്നതിൽ വരുന്ന വീഴ്ചയാണ് ഇതിന് കാരണമെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടുന്നുണ്ട്.
35 ശതമാനത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനം കാണിക്കുന്നത്. വീട്ടില്‍ ഒരാള്‍ക്ക് കൊവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും രോഗം വരുന്ന അവസ്ഥയാണുള്ളത്. ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്.
വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ. അല്ലാത്തവര്‍ക്ക് ഇപ്പോഴും ഡിസിസികള്‍ ലഭ്യമാണ്. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ മുറിയില്‍ നിന്നും പുറത്തിറങ്ങരുത്. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുത്.
ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്. ഓരോ വീട്ടിലും കൊവിഡ് എത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ് എന്നുള്ള നിർദ്ദേശങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. എന്നാൽ ഇതിലൊന്നും കഴമ്പില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ഇതോടൊപ്പം ആശങ്കയുണ്ടാക്കുന്ന മറ്റൊരു കാര്യവും പുറത്ത് വന്നിട്ടുണ്ട്. രാജ്യത്ത് ചികിത്സയിലുള്ളതില്‍ പകുതിയിലധികം രോഗികളും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി കഴിഞ്ഞു. ഒരു ലക്ഷത്തിലധികം പേരാണ് കേരളത്തിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
രാജ്യത്തെ ചികിത്സയിൽ ഉള്ളവരിൽ 51 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ രാജ്യത്ത് 46,000 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഇതിൽ 68% കേരളത്തിൽ നിന്നാണ് എന്നതാണ് ഖേദകരമായ വാർത്ത. ബാക്കിയുള്ള സംസ്ഥാനങ്ങളിൽ കേസുകൾ കുറയുകയാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയാണെങ്കിലും ചില സംസ്ഥാനങ്ങളിൽ കൊവിഡ് രണ്ടാം തരംഗം തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പറഞ്ഞു. കൊവിഡ് പരിശോധന കൂട്ടണമെന്നും വീടുകളിൽ ഐസൊലേഷനിൽ ഉള്ളവരുടെ നിരീക്ഷണം കർശനമാക്കണമെന്നും കേരളത്തിന് നേരത്തെ തന്നെ ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അറിയിച്ചു.
അതോടൊപ്പം, കൊവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള കുറച്ചേക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇക്കാര്യത്തിൽ ആലോചന നടക്കുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു. നിലവിൽ 12 മുതല്‍ 16 ആഴ്ച വരെയാണ് കൊവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള.
https://www.facebook.com/Malayalivartha


























