'ഈശോ' എന്ന പേര് അനുവദിക്കാന്‍ കഴിയില്ല! സിനിമ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന ചട്ടം ലംഘിച്ചു, നിര്‍മാതാവ് അംഗത്വം പുതുക്കിയിട്ടില്ല: ഫിലിം ചേംബര്‍ നാദിര്‍ഷാ ചിത്രത്തിന് അനുമതി നിഷേധിച്ചു

ജയസൂര്യ നായകനായി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ' ഈശോ' എന്ന പേരിട്ടത് ഏറെ ചർച്ച ആയതായിരുന്നു. ചിത്രത്തിന് ഈശോ എന്ന പേര് നല്‍കുന്നത് മതവികാരത്തെ വൃണപ്പെടുത്തുമെന്ന് ആരോപണമായിരുന്നു അന്നുയർന്നത്.
ഇപ്പോളിതാ ചിത്രത്തിന് 'ഈശോ' എന്ന പേര് അനുവദിക്കാന്‍ കഴിയില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. സിനിമ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന ചട്ടം ലംഘിച്ചു, നിര്‍മാതാവ് അംഗത്വം പുതുക്കിയിട്ടില്ല തുടങ്ങിയ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് ഫിലിം ചേംബര്‍ ഈ നിലപാട് സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തിന് പേര് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിര്‍മാതാവിന്റെ അപേക്ഷ തള്ളിയെങ്കിലും ഒ.ടി.ടി റിലീസിന് 'ഈശോ' എന്ന പേര് ഉപയോഗിക്കുന്നതിന് തടസ്സമില്ല.
അതേസമയം ചിത്രത്തിന്റെ ഉള്ളടക്കം എന്തെന്ന് മനസ്സിലാക്കാതെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിനെ വിമര്‍ശിച്ച് സിനിമാലോകത്ത് നിന്നും നിരവധിപേരാണ് രംഗത്ത് എത്തിയത്.
https://www.facebook.com/Malayalivartha


























