ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു... ഭര്‍ത്താവാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതെന്ന് മരണമൊഴി നല്‍കി യുവതി

സുല്‍ത്താന്‍ബത്തേരിയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു. ഓടപ്പള്ളം പ്ലാക്കാട്ടില്‍ ഷിനി (41) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ശരീരമാകെ തീപടര്‍ന്നതോടെ നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിയ യുവതിയെ നാട്ടുകാരാണ് തീകെടുത്തി, ബത്തേരിയിലെ ആശുപത്രിയിലെത്തിച്ചത്.ശരീരത്തില്‍ 80 ശതമാനത്തോളം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായതിനാല്‍ ഷിനിയെ വിദഗ്ധചികിത്സയ്ക്കായി ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ച് ഷിനി മജിസ്‌ട്രേറ്റിനുമുന്നില്‍ മരണമൊഴി നല്‍കിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്ന് നാട്ടുകാരും പൊലീസിന് മൊഴി നല്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























