ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ റേഞ്ചിനായി മരത്തില്‍ കയറി; മരക്കൊമ്പ് ഒടിഞ്ഞ് താഴെവീണ വിദ്യാർത്ഥിക്ക് ഗുരുതരമായ പരിക്ക്; തലയ്ക്കും കാലിനും മുതുകിലും പരുക്കേറ്റ കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി

കൂത്തുപറമ്പിൽ ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ റേഞ്ചിനായി മരത്തില്‍ കയറിയ വിദ്യാര്‍ഥിക്ക് മരക്കൊമ്ബ് പൊട്ടി താഴെവീണ് ഗുരുതരപരിക്ക്. ചിറ്റാരിപറമ്ബിനടുത്ത് കണ്ണവം വനമേഖലയില്‍ ഉള്‍പ്പെടുന്ന പന്നിയോട് ആദിവാസി കോളനിയിലെ പി. ബാബു -ഉഷ ദമ്ബതികളുടെ മകനായ അനന്തു ബാബുവിനാണ് ഗുരുതര പരിക്കേറ്റത്.
വിവരമറിഞ്ഞ് എത്തിയ നാട്ടുകാര്‍ ആദ്യം കൂത്തുപറമ്ബ് താലൂക്ക് ആശുപതിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ഗുരുതര പരിക്കായതിനാല്‍ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. വ്യാഴാഴ്ച ഉച്ചക്ക് 12:30 ഒാടെയാണ് സംഭവം. തലയ്ക്കും കാലിനും മുതുകിലും പരുക്കേറ്റ അനന്തു ബാബുവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
വനമേഖലയില്‍ ഉള്‍പ്പെടുന്ന പന്നിയോട് ഭാഗത്ത് മൊബൈല്‍ റേഞ്ച് പരിമിതമായ തോതിലെ ലഭിക്കാറുള്ളു. ഇതിനെ തുടര്‍ന്ന് റേഞ്ച് ലഭിക്കാനായി വിദ്യാര്‍ത്ഥികള്‍ മരത്തെയാണ് പലപ്പോഴും ആശ്രയിക്കാറുള്ളത്. ഇത് സംബന്ധിച്ച് അടുത്തകാലത്തായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ വിവരങ്ങള്‍ ശേഖരിക്കുകയും പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നെങ്കിലും പരിഹാരമുണ്ടായിരുന്നില്ല.
അനന്ത് ബാബുവും അടുത്ത കാലം വരെയും മരത്തില്‍ക്കയറിയാണ് ഓണ്‍ലൈനില്‍ പഠിച്ചു കൊണ്ടിരുന്നത്. പ്ലസ് വണ്‍ അലോട്ട്മെന്‍്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനാണ് ഇന്നലെ മരത്തില്‍ കയറിയിരുന്നത്. തുടര്‍ പഠനത്തിനുള്ള വിദ്യാര്‍ത്ഥിയുടെ ശ്രമമാണ് അപകടത്തിലെത്തിച്ചത്. വിദ്യാര്‍ത്ഥി അപകടത്തില്‍പ്പെട്ടതോടെ ആശങ്കയിലായിരിക്കയാണ് പ്രദേശത്തെ രക്ഷിതാക്കളും കുട്ടികളും.
https://www.facebook.com/Malayalivartha


























