പാരിപ്പള്ളിയില്‍ യുവതിയെ അപമാനിച്ച സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍

പാരിപ്പള്ളിയില്‍ യുവതിയെ അപമാനിച്ച സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. പുത്തന്‍കുളം ചരുവിള വീട്ടില്‍ സുശീലന്‍ (48), പൂതക്കുളം അമ്മാരത്ത് മുക്കില്‍ കുഴുപ്പില്‍ കുന്നുംപുറത്തു വീട്ടില്‍ സുരേഷ് (45), ചിറക്കര കുളത്തൂര്‍കോണം വിളയില്‍ വീട്ടില്‍ രാജേന്ദ്രന്‍ (52) എന്നിവരാണ് പിടിയിലായത്. ട്യൂഷന്‍ സ്ഥലത്തുനിന്ന് മകളെയും കൂട്ടി വരികയായിരുന്ന യുവതിയെ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചേകാലോടെ ചിറക്കര മൂലക്കട ഭാഗത്തു വച്ചാണ് അപമാനിച്ചത്.
സ്‌കൂട്ടറില്‍ പിന്നാലെ എത്തിയ പ്രതികള്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മൂവരെയും സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് പിടികൂടിയത്. പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ എ. അല്‍ജബ്ബാര്‍, എസ്.ഐ മാരായ ജെസിംസ്, അനീസ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജു, മനോജ്, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. മൂവരെയും റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha


























