ആനി രാജ പറഞ്ഞത് അർദ്ധ സത്യമാണ്;കേരളത്തിൽ ആഭ്യന്തര വകുപ്പ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു ;ആരോപണവുമായി സന്ദീപ് ജി വാര്യർ

ആനി രാജ പറഞ്ഞത് അർദ്ധ സത്യമാണെന്ന വെളിപ്പെടുത്തലുമായി സന്ദീപ് ജി വാര്യർ. കേരളത്തിൽ ആഭ്യന്തര വകുപ്പ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടിരിക്കുന്നുവെന്ന ആരോപണവും അദ്ദേഹമുയർത്തിയിരിക്കുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ നിലപാടുകൾ അറിയിച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
ആനി രാജ പറഞ്ഞത് അർദ്ധ സത്യമാണ് . കേരളത്തിൽ ആഭ്യന്തര വകുപ്പ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു . കേരള പോലീസിൽ നിലവിൽ രണ്ട് സംഘടനാ സംവിധാനമാണ് ഉള്ളത്.
കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും. കഴിഞ്ഞ 5 വർഷക്കാലമായി ഇവ രണ്ടിൻ്റേയും നിയന്ത്രണം സിപിഎം അനുകൂല പോലീസുകാർക്കാണ്.
പോലീസ് സേനയിൽ മൊത്തമായും പോലീസ് സ്റ്റേഷനുകളിലെ ദൈനംദിന കാര്യങ്ങളും ഇവർ തീരുമാനിക്കുന്ന പ്രകാരമാണ് നടക്കുന്നത്. ഇടതുപക്ഷക്കാർ ആരോപണ വിധേയരാകുന്ന കേസുകൾ വ്യാപകമായി ഇവർ അട്ടിമറിക്കുന്നു. ആനി രാജ പറഞ്ഞതിൻ്റെ പൊരുൾ ഇതാണ് .
എന്നാൽ ആഭ്യന്തര മന്ത്രി പിണറായി വിജയനെ നേരിട്ട് കുറ്റപ്പെടുത്താൻ കഴിയാത്തതുകൊണ്ട് ആർഎസ്എസിൻ്റെ പേര് വലിച്ചിഴക്കുകയാണ് . അഞ്ച് വർഷം കഴിഞ്ഞ് തുടർ ഭരണമായിട്ടും ആർഎസ്എസാണ് കേരള പോലീസിനെ നിയന്ത്രിക്കുന്നതെങ്കിൽ പിണറായി വിജയന് ഭരിക്കാനറിയില്ല എന്നല്ലേ ആനി രാജ പറഞ്ഞു വെക്കുന്നത്?
https://www.facebook.com/Malayalivartha
























