സംസ്ഥാനത്ത് ബെവ്‌കോ ഷോപ്പുകളിലെ തിരക്ക്.. മാറ്റിസ്ഥാപിക്കേണ്ടതും അടിസ്ഥാന സൗകര്യമൊരുക്കേണ്ടതുമായ ഷോപ്പുകളുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം വേണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കി ഹൈക്കോടതി

സംസ്ഥാനത്ത് ബെവ്‌കോ ഷോപ്പുകളിലെ തിരക്ക്.. മാറ്റിസ്ഥാപിക്കേണ്ടതും അടിസ്ഥാന സൗകര്യമൊരുക്കേണ്ടതുമായ ഷോപ്പുകളുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം വേണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കി ഹൈക്കോടതി.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് വീണ്ടും പരിഗണിച്ചത്. അടിസ്ഥാന സൗകര്യമില്ലാത്ത ബെവ്‌കോ ഷോപ്പുകള്‍ എത്രയെണ്ണം പൂട്ടിയെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.
ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. വിഷയത്തില്‍ നടപടികള്‍ ആരംഭിച്ചുവെന്നും, ചില ഷോപ്പുകള്‍ പൂട്ടിയെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചത്.
സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്ന് കരുതിയാണ് കാത്തിരിക്കുന്നതെന്ന് സര്‍ക്കാരിനോട് കോടതി പറഞ്ഞു. നടപടിയെടുക്കാമെന്ന് പറഞ്ഞ ശേഷം പിന്നോക്കം പോകരുതെന്നും കോടതി പറഞ്ഞു. സെപ്തംബര്‍ 16ലേക്ക് കേസ് മാറ്റിവച്ചു.
"
https://www.facebook.com/Malayalivartha
























