സെപ്റ്റംബര്‍ അഞ്ചിന് തൃശ്ശൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തുന്ന പരീക്ഷ... കോവിഡ് ബാധിതരായ ഉദ്യോഗാര്‍ത്ഥികളും ക്വാറന്റൈനിലുള്ള ഉദ്യോഗാര്‍ത്ഥികളും അന്യസംസ്ഥാനത്ത് നിന്നോ വിദേശത്ത് നിന്നോ വരുന്ന ഉദ്യോഗാര്‍ത്ഥികളും വിവരം നേരത്തെ അറിയിക്കണം

സെപ്റ്റംബര്‍ അഞ്ചിന് തൃശ്ശൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തുന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) (കാറ്റഗറി നമ്പര്‍40/2020), റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (കാറ്റഗറി നമ്പര്‍12/2020), കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ സിസ്റ്റം മാനേജര്‍ (കാറ്റഗറി നമ്പര്‍32/2020) എന്നീ തസ്തികകളുടെ പരീക്ഷയില്‍ പങ്കെടുക്കുന്ന കോവിഡ് ബാധിതരായ ഉദ്യോഗാര്‍ത്ഥികളും, ക്വാറന്റീനില്‍ കഴിയുന്ന ഉദ്യോഗാര്‍ത്ഥികളും, കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നോ അന്യസംസ്ഥാനത്ത് നിന്നോ വിദേശത്ത് നിന്നോ വരുന്ന ഉദ്യോഗാര്‍ത്ഥികളും വിവരം പരീക്ഷയ്ക്ക് രണ്ടണ്‍് ദിവസം മുന്‍പ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഓഫീസില്‍ ഇമെയില്‍ ( kdrbtvm@gmail.com ) മുഖേനയോ ഫോണ്‍ മുഖേനയോ (സെക്രട്ടറി8921480998, പരീക്ഷാ കണ്‍ട്രോളര്‍ 8547700068) അറിയിക്കേണ്ടതാണ്.
ഉദ്യോഗാര്‍ത്ഥിയുടെ പേര്, രജിസ്റ്റര്‍ നമ്ബര്‍ പരീക്ഷാകേന്ദ്രത്തിന്റെ പേര് എന്നിവ ഇമെയിലില്‍ സൂചിപ്പിക്കണം. ക്വാറന്റീനില്‍ കഴിയുന്നവര്‍ ഇത് സംബന്ധിച്ച് ഒരു സത്യവാങ്മൂലം വെള്ള പേപ്പറില്‍ എഴുതി പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സുപ്രണ്ടണ്‍് മുന്‍പാകെ സമര്‍പ്പിക്കണം.
കോവിഡ് പോസിറ്റീവായ ഉദ്യോഗാര്‍ത്ഥികള്‍ അവരവര്‍ ഏര്‍പ്പാടാക്കുന്ന വാഹനത്തില്‍ എത്തി പരീക്ഷാ കേന്ദ്രത്തിനുള്ളില്‍ ചീഫ് സൂപ്രണ്ടണ്‍് നിര്‍ദ്ദേശിക്കുന്ന പ്രകാരം ആ വാഹനത്തിനുള്ളിലിരുന്ന് പരീക്ഷ എഴുതണം.കോവിഡ് പോസിറ്റീവായ ഉദ്യോഗാര്‍ത്ഥികള്‍ പ്രത്യേക വാഹനത്തില്‍ എത്തിയാലേ പരീക്ഷ എഴുതാന്‍ അനുവദിക്കുകയുള്ളൂ.
ഇവരെ പരീക്ഷ എഴുതാന്‍ അനുവദിച്ചുകൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ അനുമതിപത്രം, കോവിഡ് 19 പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഉദ്യോഗാര്‍ത്ഥികളുടെ ഐഡന്റിറ്റി തെളിയിക്കുന്നതിന് അഡ്മിഷന്‍ ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഇവ പരീക്ഷാ കേന്ദ്രത്തില്‍ എത്തുമ്‌ബോള്‍ നിര്‍ബന്ധമായും ഹാജരാക്കണം.
ഇമെയിലില്‍ ഉള്‍പ്പെടുത്തേണ്ട മറ്റ് രേഖകള്‍ സംബന്ധിച്ച വിവരങ്ങള്‍, കോവിഡ് പോസിറ്റീവായവര്‍ക്കുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍ എന്നിവ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.kdrb.kerala.gov.in) ലഭ്യമാണ്.
"
https://www.facebook.com/Malayalivartha


























