മകളെ തുടർച്ചയായി മൂന്നു വർഷം പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം!! നാടിനെ നടുക്കിയ സംഭവം പത്തനംതിട്ടയിൽ

മകളെ തുടർച്ചയായി മൂന്നു വർഷം ക്രൂരമായി പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം വിധിച്ച് കോടതി. പത്തനംതിട്ടയിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. കേസില്‍ പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തോളം സ്വന്തം പിതാവ് 2016 മുതല്‍ പല സ്ഥലങ്ങളില്‍ കൊണ്ട് ചെന്നായിരുന്നു പീഡിപ്പിച്ചത്.
അതേസമയം, കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. ദിനം പ്രതി അനേകം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വീടുകള്‍ക്കുള്ളില്‍ പോലും കുട്ടികള്‍ക്ക് സുരക്ഷിതമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നാണ് കണ്ടെത്തലുകള്‍.
കോവിഡ് അധികരിച്ചതോടെ വീടുകള്‍ക്കുള്ളില്‍ ബന്ധുക്കളാലും, അച്ഛന്മാരാലും കൊടിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്ന അനേകം കുട്ടികളുണ്ട് സംസ്ഥാനത്തെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha


























