Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഓപ്പറേഷൻ മോളി പൊളി; കൊല്ലത്തെ ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചു പാര്‍ട്ടി, കുതിച്ചെത്തിയ എക്സൈസ് സംഘത്തെ കണ്ട് മയക്കുമരുന്നുമായി മൂന്നാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി പ്രതികൾ, യുവതിയടക്കം 3 പേര്‍ പോലീസ് വലയില്‍

02 SEPTEMBER 2021 05:16 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തി എക്സൈസ് സംഘം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലത്തെ ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചു പാര്‍ട്ടി നടത്തിയ 4 പേര്‍ക്കെതിരെ എക്സൈസ് സംഘം കേസെടുത്തു. ഫ്ലാറ്റിലുണ്ടായിരുന്ന തഴുത്തല വില്ലേജില്‍ പേരയം ദേശത്ത് മണിവീണ വീട്ടില്‍ സലീം മകള്‍ ഉമയനലൂര്‍ ലീന, കൊല്ലം ആഷിയാന അപ്പാര്‍ട്മെന്റ് പുഷ്പരാജന്‍ മകന്‍ ശ്രീജിത്ത് എന്നിവരെയും എക്സൈസ് കയ്യോടെ പിടികൂടി. ലീന നഗരത്തിലെ പ്രധാന ലഹരി വസ്തു ഏജന്‍റാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഇവരെ കൂടാതെ ഫ്ലാറ്റില്‍ നിന്ന് ചാടി രക്ഷപെട്ട കൊല്ലം ആശ്രാമം സൂര്യമുക്ക് സ്വദേശി തന്നെയായ ഡിക്യുസി എന്നു വിളിക്കുന്ന ദീപുവിനെതിരെയും അന്വേഷണ സംഘം കേസെടുത്തു.

ഇയാള്‍ കൊലപാതക കേസിലും, ഒട്ടേറെ ലഹരി മരുന്നു കടത്ത്‌ കേസുകളിലും പ്രതിയാണെന്നും സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഒന്നാം തീയതി വൈകിട്ട് ഫ്ലാറ്റില്‍ നിന്നു പാട്ടും, ശബ്ദകോലാഹലങ്ങളും അസഹ്യമായതോടെ സമീപവാസികള്‍ എക്സൈസില്‍ പരാതി നൽകുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് എക്സൈസ് സംഘം ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ മുറിയിലെത്തിയപ്പോള്‍ ലഹരി വസ്തുക്കളുടെ അമിത ഉപയോഗത്താല്‍ പരിസരബോധം നഷ്ടപ്പെട്ട യുവതീ യുവാക്കളെയാണ് കണ്ടത്. ഉന്മാദാവസ്ഥയിലായിരുന്ന യുവാക്കളില്‍ ചിലര്‍ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.

എന്നാൽ ഉദ്യോഗസ്ഥരുടെ പ്രത്യാക്രമണത്തില്‍ പതറിയ സംഘം മയക്കുമരുന്ന്, ശുചിമുറിയില്‍ നിക്ഷേപിച്ച്‌ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. അതും വിഫലമായതോടെ ലഹരി വസ്തുക്കളുമായി രണ്ടു യുവാക്കള്‍ ഫ്ലാറ്റിന്റെ തുറന്നു കിടന്ന പിന്‍വാതില്‍ വഴി 3 നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നു താഴേക്കു ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിൽ ഒരാളെ ഗുരുതര പരിക്കുകളോടെ എക്സൈസ് പിടികൂടി. മറ്റൊരാള്‍ രക്ഷപെട്ടതായാണ് വിവരം. പരുക്കേറ്റയാളുടെ ദേഹപരിശോധനയില്‍ മാരക ലഹരി വസ്തുവായ എംഡിഎംഎ കണ്ടെടുക്കുകയുണ്ടായി. കൊല്ലം പുത്തന്‍ കണ്ടത്തില്‍ വീട്ടില്‍ ദീപുവിനാണു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പരുക്കേറ്റത്.

 

അതോടൊപ്പം തന്നെ ഫ്ലാറ്റില്‍ നടത്തിയ തിരച്ചിലിലും, യുവാക്കള്‍ ഉപയോഗിച്ച സ്കൂട്ടറില്‍നിന്നും കഞ്ചാവും മറ്റും കണ്ടെത്തിയിരുന്നു. ഫ്ലാറ്റിലെ മറ്റു ചില താമസക്കാര്‍ക്കെതിരെയും അന്വേഷണം നടക്കുന്നതായാണ് വിവരം. എംഡിഎംഎ ഉള്‍പ്പെട്ട കേസുകള്‍ക്ക് എന്‍ഡിപിഎസ് വകുപ്പു പ്രകാരം പരമാവധി 20 വര്‍ഷം വരെ തടവും 2 ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 'ഓപ്പറേഷന്‍ മോളി'യുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ ആണ് ലഹരി കണ്ടെടുത്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends