രാവിലെ കളിച്ചു ചിരിച്ചു നിന്ന കുഞ്ഞ്, അച്ഛനും അമ്മയും ജോലിക്ക് പോയിട്ട് തിരികെ വീട്ടിൽ വന്നപ്പോൾ കണ്ടത് ഷോക്കേറ്റ് മരിച്ച മകളെ: നൊമ്പരപെടുത്തുന്ന കാഴ്‌ച കുറവിലങ്ങാടിൽ, സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ്

വീട്ടിൽ ഒളിച്ചു കളിക്കുന്നതിനിടെ ഒന്നരവയസ്സുകാരി ഷോക്കേറ്റ് മരണപെട്ടു. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. കുറവിലങ്ങാട് വെമ്പള്ളിക്കു സമീപം കദളിക്കാട്ടില്‍ അലന്‍ ശ്രുതി ദമ്പതികളുടെ മകളായ ഒന്നരവയസ്സുകാരി റൂത്ത് മറിയമാണ് ഷോക്കേറ്റ് മരിച്ചത്.
അയൽ വീട്ടിലുള്ള കുട്ടികളുമായി ഒന്നിച്ച് സാറ്റ് കളിക്കുന്നതിനിടയില്‍ ആണ് കുഞ്ഞിന് ഷോക്കേൽക്കുന്നത്. കളിക്കുന്നതിനിടെ വീട്ടിലെ ഫ്രിഡ്ജിന്റെ പിന്നില്‍ കുട്ടി ഒളിച്ചിരിക്കുകയായിരുന്നു. ഈ സമയത്തായിരുന്നു ഷോക്കേറ്റത്. സംഭവത്തില്‍ കുറവിലങ്ങാട് പൊലീസ് സ്വകാര്യ ആശുപത്രിയിലെത്തി കുഞ്ഞിന്റെ ഇന്‍ക്വസ്റ്റ് പരിശോധന പൂര്‍ത്തിയാക്കി.
തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ അസ്വാഭാവികമായി മറ്റെന്തെങ്കിലും ഉണ്ടോ എന്ന കാര്യം കുറവിലങ്ങാട് പൊലീസ് പരിശോധിച്ച് വരുകയാണ്. പോസ്റ്റ്‌മോര്‍ട്ടം പരിശോധന പൂര്‍ത്തിയാക്കിയശേഷം പൊലീസ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്കുകുമെന്നും അറിയിച്ചു.
സംഭവ സമയത്ത് കുട്ടിയുടെ അമ്മയും വീട്ടിലുണ്ടായിരുന്നു. ഇവരുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. ഉടന്‍ തന്നെ കുറവിലങ്ങാട് ഉള്ള സ്വകാര്യ ആശുപത്രിയിലേക്ക് നാട്ടുകാര്‍ കുഞ്ഞിനെ കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ കുഞ്ഞു മരിച്ചതായി ഡോക്ടര്‍മാരും പരിശോധനയ്ക്കുശേഷം പറഞ്ഞു.
ടൈല്‍സ് പണിക്കാരനായ അലനും അതിരമ്ബുഴ പഞ്ചായത്ത് ഓഫീസിലെ കരാര്‍ ജീവനക്കാരിയായ ശ്രുതിയും ജോലിക്ക് പോയിരിക്കുകയായിരുന്നു. പതിവായി ജോലിക്ക് പോകുമ്‌ബോള്‍ അമ്മയുടെ പക്കലാണ് കുഞ്ഞിനെ ഏല്‍പ്പിക്കുന്നത്. പതിവുപോലെ ഇന്നും മാതാപിതാക്കള്‍ ജോലിക്ക് പോയപ്പോള്‍ ശ്രുതിയുടെ അമ്മയുടെ പക്കല്‍ കുഞ്ഞിനെ ഏല്‍പ്പിച്ചു പോവുകയായിരുന്നു. അപ്പോഴാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha


























