കായംകുളത്ത് ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന് ബി.ജെ.പി

കായംകുളം ദേവികുളങ്ങരയില്‍ സംഘര്‍ഷത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. ബി.ജെ.പി ദേവികുളങ്ങര പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി പുതുപ്പള്ളി തെക്ക് മങ്കട ശേരില്‍ ഹരീഷ്ലാലിനാണ് (40) വെട്ടേറ്റത്.
ബുധനാഴ്ച രാത്രി 9.30 ന് വീടിന് സമീപത്താണ് സംഭവം. ഒപ്പമുണ്ടായിരുന്ന പ്രതീക്ഷയില്‍ ഷാജിക്ക് (50) പരിക്കുണ്ട്. തലക്കും കൈക്കും സാരമായി പരിക്കേറ്റ ഹരീഷ് ലാലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആണെന്ന് ബി.ജെ.പി ആരോപിച്ചു.
https://www.facebook.com/Malayalivartha


























