ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് യുവാവിനെ കണ്ടക്ടര്‍ വഴിയില്‍ ഇറക്കി വിട്ടു; പകരം കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയില്‍

കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയില്‍. കല്‍പകഞ്ചേരി കല്ലിങ്ങല്‍ മണ്ണാരത്തൊടി റാഫി (30) യെയാണ് കല്‍പകഞ്ചേരി എസ് ഐ പ്രദീപ് കുമാര്‍ അറസ്റ്റ് ചെയ്തത്. ജൂലൈ രണ്ടിന് രാത്രി 11.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. പുത്തനത്താണിയില്‍ നിന്ന് വളാഞ്ചേരിയിലേക്ക് ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് കണ്ടക്ടര്‍ വഴിയില്‍ ഇറക്കി വിട്ട ദേഷ്യത്തിന് കല്ലെടുത്തെറിഞ്ഞ് ബസിന്റെ ഗ്ലാസ് തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ കണ്ടക്ടര്‍ക്ക് പരിക്കേറ്റിരുന്നു. സിസിടിവി ദ്യശ്യം പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. സംഭവത്തിന് ശേഷം പ്രതി മുങ്ങി നടക്കുന്നതിനിടയില്‍ ഇന്നലെയാണ് കല്ലിങ്ങല്‍ അങ്ങാടിയില്‍ നിന്ന് പ്രതിയെ പൊലീസ് പിടികൂടിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha


























