പോക്‌സോ കേസിൽ ഇരയായ പെണ്‍കുട്ടിക്കെതിരെ അപവാദ പ്രചാരണം; ഡിഎന്‍എ ഫലം നെഗറ്റീവായെന്നതിന്റെ പേരില്‍ മാത്രം പീഡിപ്പിച്ചെന്ന പരാതി സത്യമല്ലാതാകുന്നില്ല, നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി സിഡബ്ലിയുസി

സമൂഹമാധ്യമങ്ങളിൽ തെന്നല പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിക്കെതിരെ പ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ മുന്നറിയിപ്പുമായി സി ഡബ്ലിയു സി. ഡിഎന്‍എ ഫലം നെഗറ്റീവായെന്നതിന്റെ പേരില്‍ മാത്രം പീഡിപ്പിച്ചെന്ന പരാതി സത്യമല്ലാതാകുന്നില്ലെന്നും പെണ്‍കുട്ടിക്ക് നേരെ സൈബര്‍ ആക്രമണം നടത്തിയാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും സിഡബ്ലിയുസി പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ അറസ്റ്റിലായ തെന്നല സ്വദേശിയുടെ ഡിഎന്‍എ ഫലം നെഗറ്റീവായതോടെ കോടതി ജാമ്യം നല്‍കിയ്ത. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ വിമര്‍ശിച്ച് വ്യാപകമായ പ്രചാരണം ഉണ്ടാക്കുകയായിരുന്നു. നിരപരാധിയായ യുവാവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന നിലയിലായിരുന്നു പ്രചാരണം.
എന്നാല്‍ കേസ് അന്വേഷണത്തിലും പ്രതിയെ കണ്ടെത്തിയതിലും പൊലീസിന് വീഴ്‌ച്ച ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ സിഡബ്ലിയുസിയുടെ പറയുന്നത്. കേസിലുള്ള മറ്റ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് അടക്കം നല്‍കി മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് തിരൂരങ്ങാടി പൊലീസ്.
https://www.facebook.com/Malayalivartha


























