ഗുജറാത്തിൽ ഒരുമിച്ചു താമസിച്ചിരുന്ന ദമ്പതികൾ! സർട്ടിഫിക്കറ്റ് വാങ്ങാനെന്ന് പറഞ്ഞ് നാട്ടിലേക്ക് പോയി, പിന്നെ കണ്ടില്ല; പോവുകയാണ്, അന്വേഷിക്കേണ്ട, കത്തെഴുതിവച്ച് ഭാര്യ വീടും വിട്ട് പോയി; മനം നൊന്ത് യുവാവ് മരണപെട്ടു , ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങളെ തുടര്‍ന്നു യുവതി ബന്ധം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന് പോലീസ്

സര്‍ട്ടിഫിക്കറ്റ് വാങ്ങാനെന്നപറഞ്ഞു കോളേജിലേക്ക് പോയ ഭാര്യ മടങ്ങിയെത്താത്തതില്‍ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു. കുന്നത്തൂര്‍ കിഴക്ക് ഗുരു നിവാസില്‍ ദേവരാജന്റെയും ഗീതയുടെയും മകന്‍ അരുണ്‍ ഡി.രാജ് (29) ആണ് ഗുജറാത്തിലെ ജോലിസ്ഥലത്ത് ജീവനൊടുക്കിയത്.
എന്നാൽ, വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ ഭാര്യ ലിറ്റി രാജനു (21) വേണ്ടിയാണ് തിരച്ചില്‍ തുടരുകയാണ്.2019 ഓഗസ്റ്റ് 6നു ആയിരുന്നു സമീപവാസികളായ അരുണും ലിറ്റിയും വിവാഹിതരായത്. തുടര്‍ന്ന് ലിറ്റി അരുണിനും കുടുംബത്തിനുമൊപ്പം താമസിക്കുകയായിരുന്നു. ഇതിനിടെ കുണ്ടറയില്‍ നഴ്സിങ് പഠനവും തുടര്നബിനു കൊണ്ടിരുന്നു.
അരുണ്‍ ഗുജറാത്തില്‍ ടയര്‍ കമ്പനിയിൽ ആയിരുന്നു ജോലി ചെയ്തത്. സര്‍ട്ടിഫിക്കറ്റ് വാങ്ങണം എന്ന് പറഞ്ഞാണ് ഗുജറാത്തില്‍ നിന്നു ലിറ്റി നാട്ടിലെത്തിയത്. അരുണിന്റെ വീട്ടില്‍ എത്തിയ ശേഷം കഴിഞ്ഞ ഓഗസ്റ്റ് 16നു കാണാതാവുകയായിരുന്നു. പോവുകയാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും എഴുതിയ കത്തും കണ്ടെത്തി.
തുടര്‍ന്നാണ് അരുണിനെ ഗുജറാത്തിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടില്‍ എത്തിച്ച മൃതദേഹം സംസ്കരിച്ചു. അരുണിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങളെ തുടര്‍ന്നു യുവതി ബന്ധം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നും ഫോണ്‍കോളുകള്‍ പരിശോധിച്ച് സമീപ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























