പിഞ്ചു കുഞ്ഞിനെ കാറിൽ പൂട്ടിയിട്ട് പോലീസ്; പരാതി കിട്ടായാല്‍ ഇടപെടാമെന്ന് ബാലാവകാശ കമ്മിഷന്‍, മൂന്ന് വയസ്സുകാരിയെ തനിച്ചാക്കി ഉദ്യോഗസ്ഥന്‍ താക്കോലൂരി ഡോറുകള്‍ പൂട്ടിയ സംഭവത്തിന് പിന്നിലെ കാരണം ഇത്...

അമിത വേഗതയുടെ പേരില്‍ കുഞ്ഞിനെ കാറില്‍ പൂട്ടിയിട്ട പൊലിസ് നടപടിക്ക് എതിരെ പരാതി കിട്ടിയാല്‍ നടപടി എടുക്കുമെന്ന് ബാലാവകാശ കമ്മിഷന്‍.
വാഹനത്തിന് അമിത വേഗതയുണ്ടെന്ന തിരിച്ചറിഞ്ഞു കഴിഞ്ഞ ഫെബ്രുവരി 23ന് ബാലരാമപുരത്ത് പിടിച്ച കാറില്‍ മൂന്ന് വയസ്സുകാരിയെ തനിച്ചാക്കി പൊലിസ് ഉദ്യോഗസ്ഥന്‍ താക്കോലൂരി ഡോറുകള്‍ പൂട്ടിയ സംഭവം വിവാദമായതോടെയാണ് പ്രതികരണം.
ധനുവച്ചപുരത്ത് നിന്ന് ഷിബുകുമാറും ഭാര്യയും മൂന്ന് വയസ്സുകാരിയായ മകളും കാറില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന. അമിത വേഗതയ്ക്ക് 1500 രൂപ പിഴ വേണമെന്നായിരുന്നു ആവശ്യം.
https://www.facebook.com/Malayalivartha


























