കെ.സുരേന്ദ്രനെ കാണാതായതെങ്ങനെ? ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കാണ്‍മാനില്ല, ഇക്കാര്യം ചൂണ്ടി കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കാന്‍ ഒരുങ്ങി സുരേന്ദ്ര വിരുദ്ധ വിഭാഗം

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കാണ്‍മാനില്ല. ഇക്കാര്യം ചൂണ്ടി കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സുരേന്ദ്ര വിരുദ്ധ വിഭാഗം.
കൊടകര കള്ളപ്പണ കേസ് വിവാദമായതോടെയാണ് കെ.സുരേന്ദ്രന്‍ മുങ്ങിയത്.സുരേന്ദ്രനെ അഴിമതിക്കാരനാക്കി മുദ്ര കുത്തിയതില്‍ ബിജെപി നേതാക്കള്‍ക്കുള്ള പങ്ക് ചെറുതല്ല.സുരേന്ദ്രന്റെ നിശബ്ദതക്ക് പിന്നില്‍ കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്.
കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ സംസ്ഥനത്തിനാവശ്യം സി പി എം ആണെന്നാണ് ബി ജെ പിയുടെ അഖിലേന്ത്യാ നേതാക്കള്‍ വിശ്വസിക്കുന്നത്. ബിജെപി വിചാരിച്ചാല്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്ന് നേതൃത്വം വിശ്വസിക്കുന്നു. ബിജെപി അധികാരത്തില്‍ എത്തിയില്ലെങ്കില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ് ബി ജെ പിയുടെ ലക്ഷ്യം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി ജെ പിയും സി പി എമ്മും തമ്മിലുള്ള ഒത്തുകളി കൂടുതല്‍ വ്യക്തമാവുകയാണ് . ബി ജെ പി ക്ക് എതിരാകുന്ന തീരുമാനങ്ങളെടുക്കരുതെന്ന നിര്‍ദ്ദേശം സി പി എം ഘടകങ്ങള്‍ക്ക് പാര്‍ട്ടി നല്‍കിയതായി അറിയുന്നു. ആലപ്പുഴയില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ആദ്യത്തെ മൊഴിമാറ്റം നടന്നത്.
എന്നാല്‍ ബി ജെ പിയും സി പി എമ്മും തമ്മിലുള്ള ഒത്തുകളി പരസ്യമായതോടെ വധശ്രമത്തിന് വിധേയനായ ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടി പുറത്താക്കി.
കോടതിയില്‍ മൊഴി മാറ്റിയതിനാണ് പ്രാദേശിക നേതാവിനെ പുറത്താക്കിയതെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. ഡിവൈഎഫ്‌ഐ കറ്റാനം മേഖലാ സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന എസ് സുജിത്തിനെതിരെയാണ് സിപിഎം നടപടിയെടുത്തത്.
സിപിഎം പ്രവര്‍ത്തകനായ സുജിത്തിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അനുകൂലമായി സുജിത് കോടതിയില്‍ മൊഴി മാറ്റി നല്‍കുകയായിരുന്നു. വിചാരണയ്ക്കിടെയാണ് പ്രതികള്‍ക്ക് അനുകൂലമായി സുജിത് മൊഴി മാറ്റിയത്. കേസ് ഒത്തു തീര്‍ക്കുന്നതില്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും വിവാദം ശക്തമായതോടെയാണ് നടപടിയെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കീഴ് ഘടകത്തിന് ജില്ലാ സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ കറ്റാനം മേഖലാ സെക്രട്ടറിയുമായിരുന്ന എസ്. സുജിത്തിനെ 2013 ഏപ്രിലിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിഷം പുരട്ടിയ തൃശൂലം കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. കേസിന്റെ വിചാരണ ആലപ്പുഴ ജില്ലാ കോടതിയില്‍ നടക്കുകയാണ്.
15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളാണ്. ഇതില്‍ മരിച്ചു പോയ ഒന്നാം പ്രതിയും ഏഴാം പ്രതിയും മാത്രമാണ് കുറ്റക്കാരെന്നും മറ്റുള്ളവരെ അറിയില്ലെന്നുമാണ് സുജിത്തിന്റെ മൊഴി. എന്നാല്‍ പണം വാങ്ങി കേസ് അട്ടിമറിക്കുന്നതിന്റെ തെളിവാണിതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായതും സിപിഎം നടപടിയെടുത്തതും. വിചാരണക്കൊടുവില്‍ യഥാര്‍ത്ഥ പ്രതികളെ കോടതി തന്നെ തീരുമാനിക്കട്ടെ എന്നാണ് ഇതുമായി ബന്ധപ്പെട്ട് സുജിത്തിന്റെ വിശദീകരണം.
ബി ജെ പി ഉണ്ടെങ്കില്‍ മാത്രമേ തങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയുകയുള്ളുവെ
ന്ന് സി പി എമ്മിന് നന്നായറിയാം. തുടര്‍ ഭരണം കിട്ടിയതില്‍ ബി ജെ പി യോട് നന്ദിയുള്ളവരാണ് സി പി എമ്മിന്റെ ഉന്നത നേതാക്കള്‍. ആര്‍ എസ് എസിന്റെ നിര്‍ലോഭമായ പിന്തുണ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് സി പി എം തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.
കെ.സുരേന്ദ്രന്റെ നിശബ്ദത സി പി എം - ബി ജെ പി ബന്ധത്തിന്റെ പുതിയ സൂചനയാവുകയാണ്. ബിജെപിയുടെ നീക്കങ്ങളെ ശക്തിയായി പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തിയില്ലെങ്കില്‍ അവരുടെ കാര്യത്തിലും തീരുമാനമാകും.
https://www.facebook.com/Malayalivartha



























