ഇടുക്കിയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പണിക്കന്‍കുടി വലിയ പറമ്പില്‍ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്വമേധയ കേസെടുത്ത് വനിതാ കമ്മീഷന്‍. സിന്ധുവിന്റെ മൃതദേഹം സമീപ വാസിയായ മാണിക്കുന്നേല്‍ ബിനോയിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്.
കഴിഞ്ഞ മാസം 12 നാണ് സിന്ധുവിനെ കാണാതായത്. തുടര്‍ന്ന് കുടുംബം വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനോട് കമ്മീഷന്‍ അടിയന്തരമായി റിപ്പോര്‍ട്ട് തേടി. വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാലാണ് ഇത് സംബന്ധിച്ച് കാര്യങ്ങള്‍ വിശദീകരിച്ചത്.
https://www.facebook.com/Malayalivartha

























