സംസ്ഥാനത്തെ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം

സംസ്ഥാനത്തെ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പ്ലസ് വണ്‍ മോഡല്‍ പരീക്ഷ നടക്കുന്നതടക്കമുള്ള സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടി. ഒപ്പം ഓണ്‍ലൈന്‍ സ്സുകള്‍ക്ക് അധ്യാപകരുടെ സാന്നിധ്യം വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ അനിവാര്യമായി തീര്‍ന്നിരിക്കുന്നതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ കാരണങ്ങളാല്‍ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കലക്ടര്‍മാര്‍ക്കുള്ള നിര്‍ദേശത്തില്‍ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























