ഇനി ഒരു വാരിയംകുന്നന്റെ ആവശ്യമില്ല '1921'ല്‍ പറഞ്ഞട്ടുള്ളതില്‍ കൂടുതല്‍ ആര്‍ക്കും പറയാന്‍ പറ്റില്ല: കൂടെ നിൽക്കുകയും വിമർശിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി; പിന്മാറുന്നതായി ഒമര്‍ ലുലു

നടന്‍ പൃഥ്വിരാജ് സംവധായകന്‍ ആഷിഖ് അബു എന്നിവര്‍ വാരിയംകുന്നന്‍ എന്ന ചിത്രത്തില്‍ നിന്നും പിന്മാറിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വാരിയംകുന്നന്‍ സിനിമ ചെയ്യാന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തി സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത് വന്നിരുന്നു.
15 കോടി രൂപ മുടക്കാന്‍ തയ്യാറായി നിര്‍മ്മാതാവ് രംഗത്ത് വന്നാല്‍ മലയാള സിനിമ ഇന്നുവരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ഒരു വാരിയംകുന്നന്‍ സിനിമ ചെയ്യാന്‍ തയ്യാറാണെന്നാണ് ഒമര്‍ ലുലു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
തുടര്‍ന്ന് നിരവധിപ്പേര്‍ ഒമറിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നിരുന്നു. ചരിത്രത്തെ അപനിര്‍മ്മിക്കാന്‍ ഒമര്‍ തയാറെടുക്കുന്നതിനെതിരെ ഉള്ള വിമര്‍ശനങ്ങള്‍ ആയിരുന്നു ഏറെയും.
എന്നാല്‍ താന്‍ ചിത്രം നിര്‍മ്മിക്കാന്‍ ഒരാള്‍ തയാറായതിനെ തുടര്‍ന്ന് ദാമോദരന്‍ മാഷിന്റെ സ്ക്രിപ്പ്റ്റില്‍ ശശ്ശി സാര്‍ സംവിധാനം ചെയ്ത '1921' എന്ന സിനിമാ വീണ്ടും കണ്ടുവെന്നും അപ്പോള്‍ ഇനി ഒരു വാര്യംകുന്നന്റെ ആവശ്യമില്ലെന്ന് മനസ്സിലായതായും ഒമര്‍ കൂട്ടിച്ചേർത്തു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്നലത്തെ എന്റെ വാരിയംകുന്നന്റെ പോസ്റ്റ് കണ്ട് ECH ഗ്രൂപ്പ് MD ഇക്ബാൽ മാർക്കോണി വിളിച്ച് വാരിയംകുന്നൻ ഇക്ബാൽക്ക പ്രൊഡ്യൂസ് ചെയ്തോളാം പൈസ നോക്കണ്ട ഒമർ ധൈര്യമായി മുന്നോട്ട് പൊയ്കോളാൻ പറഞ്ഞു.ആ സന്തോഷത്തിൽ ദാമോദരൻ മാഷിന്റെ സ്ക്രിപ്പ്റ്റിൽ ശശ്ശി സാർ സംവിധാനം ചെയ്ത "1921" കുറെ നാളുകൾക്കു ശേഷം വീണ്ടും കണ്ടു കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി ഇനി ഒരു വാര്യംകുന്നന്റെ ആവശ്യമില്ല.ദാമോദരൻ മാഷും ശശ്ശി സാറും കൂടി വാരിയംകുന്നൻ മാത്രമല്ല ആലിമുസ്ലിയാരും വാഗൺ ട്രാജഡിയും ഖിലാഫത്തിന്റെ മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി "1921"ൽ പറഞ്ഞട്ടുണ്ട്.ഇതിൽ കൂടുതൽ ഒന്നും ഇനി ആർക്കും പറയാൻ പറ്റും എന്നും തോന്നുന്നില്ല.കൂടെ നിൽക്കുകയും വിമർശിക്കുകയും ചെയ്ത എല്ലാവർക്കും പോസ്റ്റ് കണ്ട് പ്രൊഡ്യൂസ് ചെയാൻ വന്ന ഇക്ബാൽക്കാക്കും നന്ദി.
https://www.facebook.com/Malayalivartha

























