സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ശിപാര്‍ശ; 56 വയസില്‍ നിന്നും 57 ലേക്ക് ഉയര്‍ത്താനാണ് 11ാം ശമ്ബള പരിഷ്‌കരണ കമീഷന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തത്

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 ആക്കി ഉയര്‍ത്താന്‍ ശിപാര്‍ശ. 56 വയസില്‍ നിന്നും 57 ലേക്ക് ഉയര്‍ത്താനാണ് 11ാം ശമ്ബള പരിഷ്‌കരണ കമീഷന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തത്. സര്‍വീസില്‍ ഇരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു.
ഇതിനു പുറമേ പ്രവര്‍ത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചായി കുറക്കണം. പകല്‍ 10 മുതല്‍ അഞ്ച് വരെയാണ് നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം. പ്രവൃത്തി ദിനം നഷ്ടപ്പെടുന്നതിന് പകരം പ്രവൃത്തി സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാക്കി ദീര്‍ഘിപ്പിക്കണം.
വര്‍ഷത്തിലെ അവധി ദിവസങ്ങള്‍ 12 ആക്കി കുറക്കണം. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളോ മറ്റോ ഉണ്ടെങ്കില്‍ മാത്രമേ പ്രാദേശിക അവധികള്‍ അനുവദിക്കേണ്ടതുള്ളു. ആര്‍ജിതാവധി വര്‍ഷം 30 ആക്കി ചുരുക്കണം. വര്‍ക്ക് ഫ്രം ഹോം ജോലിക്കായി ഉദ്യോഗസ്ഥര്‍ക്ക് മാറിമാറി അവസരം നല്‍കണമെന്നും കമീഷന്‍ ശിപാര്‍ശ ചെയ്യുന്നു.
https://www.facebook.com/Malayalivartha

























