മൂന്നാറിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം മൂന്നാര്‍ എഞ്ചിനിയറിംഗ് കോളേജിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി; മരിച്ചത് തൃശ്ശൂര്‍ സ്വദേശി കണ്ണന്‍; പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും

മൂന്നാറിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും കാണാത യുവാവിന്റെ മ്യതദേഹം കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. ബുധനാഴ്ച രാത്രിയോടെയാണ് ഇക്കാനഗറിലെ സ്വകാര്യ ഹോട്ടല്‍ തൊഴിലാളി ത്യശൂര്‍ സ്വദേശി കണ്ണനെ കാണാതായത്.
ഹോട്ടലുടമയുടെ പരാതിയില്‍ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നാര്‍ എഞ്ചിനിയറിംഗ് കോളേജിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും യുവാവിന്റെ മ്യതദേഹം കണ്ടെത്തിയത്.
വിഷം കഴിച്ച നിലയിലായിരുന്നു മൃതദേഹം. രാത്രി ജോലിക്കിടെ കാണാതായ യുവാവിനെ സുഹ്യത്തുകളും ഉടമയും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ഹോട്ടലുടമ മൂന്നാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
https://www.facebook.com/Malayalivartha


























