Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

'ജനങ്ങളെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട പോലീസ് സേനയുടെ ക്രൂരകൃത്യങ്ങള്‍ കണി കണ്ടുണരേണ്ട ഗതികേടിലേയ്ക്ക് കേരളം അധഃപതിച്ചിരിക്കുകയാണ്'; സമ്പൂര്‍ണ അരാജകത്വത്തിലേക്കാണ് കേരളം നടന്നു നീങ്ങുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍

03 SEPTEMBER 2021 09:06 PM IST
മലയാളി വാര്‍ത്ത

സമ്പൂര്‍ണ അരാജകത്വത്തിലേക്കാണ് കേരളം നടന്നു നീങ്ങുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ജനങ്ങളെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട പോലീസ് സേനയുടെ ക്രൂരകൃത്യങ്ങള്‍ കണി കണ്ടുണരേണ്ട ഗതികേടിലേയ്ക്ക് കേരളം അധഃപതിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

നാഥനില്ലാ കളരി ആയി കേരളത്തിന്‍്റെ ആഭ്യന്തര വകുപ്പ് മാറിയിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു. കസ്റ്റഡി മരണങ്ങള്‍ തുടര്‍കഥ ആയിരിക്കുന്നു. എത്ര വലിയ കുറ്റം ചെയ്താലും ഖജനാവിലെ കോടികള്‍ മുടക്കി കുറ്റവാളികളെ സംരക്ഷിക്കാന്‍ ഭരണത്തിലുള്ള സര്‍ക്കാര്‍ തന്നെ തയ്യാറാകുമ്ബോള്‍ ക്രിമിനലുകള്‍ ആരെയാണ് ഭയക്കേണ്ടത്? കേരള പോലീസിനെ നിയന്ത്രിക്കുന്നത് ആര്‍എസ്‌എസ്‌ ആണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ പരസ്യമായി വിളിച്ചു പറഞ്ഞത് പിണറായി വിജയന് ഭൂഷണമായിരിക്കാം, പക്ഷേ കേരളത്തിന് അത് അപമാനമാണെന്ന് സുധാകരന്‍ പറഞ്ഞു.

'മുഖ്യമന്ത്രി കൊള്ളാം പക്ഷേ ആഭ്യന്തര മന്ത്രി വന്‍ പരാജയം ' എന്ന പിണറായി വിജയ സ്തുതിപാഠകരുടെ ചൊല്ല് കേരളം മറന്നിട്ടില്ല. അക്രമികളും അരാജകവാദികളും അഴിഞ്ഞാടുന്ന വാര്‍ത്തകള്‍ കേരളത്തിന് പുതുമയല്ലാതായിരിക്കുന്നു. ജനങ്ങളെ സഹായിക്കാന്‍ വേണ്ടിയുള്ളവരാണ് പോലീസ് എന്ന പ്രാഥമിക പാഠം സേനയ്ക്ക് ആരാണ് പഠിപ്പിച്ച്‌ കൊടുക്കുക? ആഭ്യന്തര മന്ത്രിക്കസേരയില്‍ ഒരു വടിയെങ്കിലും കുത്തി നിര്‍ത്തിയിരുന്നേല്‍ കേരള പോലീസ് ഭേദപ്പെട്ട രീതിയില്‍ ജോലി ചെയ്തേനേ എന്ന് പൊതുജനം പറഞ്ഞു തുടങ്ങിയത് സിപിഎം കാണാതെ പോകരുത്.

കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് നോക്കി നടക്കുന്ന പാര്‍ട്ടി സെക്രട്ടറി അടിയന്തിരമായി RSS കാരെ പുറത്താക്കി കഴിവുള്ള ഒരു സിപിഎം എംഎല്‍എയെ ആഭ്യന്തര മന്ത്രി ആക്കാന്‍ തയ്യാറാകണം. അതിന് ഭയമാണെങ്കില്‍ ജനം പറയുന്നത് പോലെ ആ കസേരയില്‍ ഒരു വടികുത്തിവെച്ച്‌ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ സിപിഎം തയ്യാറാകണം. കോണ്‍ഗ്രസില്‍ നിന്ന് ഒഴുകി എത്തുന്ന മാലിന്യങ്ങള്‍ പെറുക്കി എടുക്കുന്നതിനിടയില്‍ പാര്‍ട്ടി സെക്രട്ടറി ഈ കടമ മറന്ന് പോകരുത്.

പ്രതിപക്ഷ നിയമസഭാംഗങ്ങളെ നേരിടാന്‍ കഴിവില്ലാത്തതിനാല്‍ മന്ത്രിമാര്‍ക്ക് പരിശീലനം ഏര്‍പ്പെടുത്താന്‍ പോകുന്നത് രാഷ്ട്രീയ കേരളം കൗതുകത്തോടെയാണ് കാണുന്നത്. നിയമസഭയില്‍ 41 മികച്ച സാമാജികരെ നേരിടാന്‍ കഴിയാതെ വിയര്‍ക്കുന്ന ആ 99 പേരെ നിയമസഭാ സമ്മേളനത്തില്‍ ജനം കണ്ടു കഴിഞ്ഞു. തദവസരത്തില്‍ മന്ത്രിമാര്‍ക്ക് പരിശീലനം നല്‍കാന്‍ ഇറങ്ങുമ്ബോള്‍ കണക്കറ്റ ഉപദേശികളെ ചുറ്റിനും നിരത്തിയിട്ടും ഭരിക്കാനറിയാത്ത പിണറായി വിജയനെ സിപിഎം കാണാതെ പോകരുത്.

ഉപദേശികളെയും പരിശീലകരെയും കൂട്ടി ഖജനാവ് കാലിയാക്കാതെ, കൂട്ടത്തില്‍ കഴിവുള്ളവര്‍ ഇല്ലെങ്കില്‍ ആഭ്യന്തര വകുപ്പിലടക്കം ഘടകകക്ഷികളെയെങ്കിലും പരിഗണിച്ച്‌ ഭേദപ്പെട്ട ഭരണം നടത്താന്‍ എല്‍ഡിഎഫ്‌ ഇനിയെങ്കിലും തയ്യാറാകണം. കേരള പോലീസിനെ ആര്‍എസ്‌എസ്‌ നിയന്ത്രണത്തില്‍ നിന്നും ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍്റെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (20 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (27 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (43 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends