Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ചെന്നി'തല' വാളെടുത്തു... കോണ്‍ഗ്രസില്‍ കലാപം... വിമര്‍ശനത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു...

03 SEPTEMBER 2021 09:13 PM IST
മലയാളി വാര്‍ത്ത

രമേശ് ചെന്നിത്തല രണ്ടും കല്‍പ്പിച്ച് കളത്തിലിറങ്ങിയിരിക്കുന്നു. അനാവശ്യവിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിര്‍ദേശിച്ചതിനു പിന്നാലെ രമേശ് വീണ്ടും കോണ്‍ഗ്രസില്‍ വിമത നിലപാടിലൂടെ വിമര്‍ശനത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ത്തുന്നത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷനേതാവ് വിഡി സതീശനും പാര്‍ട്ടിയില്‍ ഏകാധികളെപ്പോലെ മാറിയിരിക്കുന്നതായി രമേശ് തുറന്നടിച്ചതോടെ കോണ്‍ഗ്രസില്‍ ഉടനെ സമാധാനമുണ്ടാകില്ലെന്ന് തീര്‍ച്ചയായി.

കെ കരുണാകരന്റെ തണലില്‍ യൂത്ത് കോണ്‍ഗ്രലും ഐ ഗ്രൂപ്പിലൂം വളര്‍ന്ന് തിരുത്തല്‍ വാദത്തിലേക്കും വീണ്ടും ഐ ഗ്രൂപ്പിലേക്കും കളംമാറി ചവിട്ടിയ രമേശ് നിലവില്‍ ഉമ്മന്‍ ചാണ്ടിയുടെ എ ഗ്രൂപ്പിന്റെ ഭാഗമായിരിക്കുന്നു. എ ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് സംസ്ഥാന-ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ചതോടെ ഡിസിസി അധ്യക്ഷ തെരഞ്ഞെടുപ്പു വിവാദത്തിന് പുതിയ മാനം വന്നിരിക്കുന്നു.

സുധാകരനും സതീശനും എതിരേ ആഞ്ഞടിക്കാന്‍ എ ഗ്രൂപ്പ് ഇന്ന് കോട്ടയത്ത് രമേശ് ചെന്നിത്തലയ്ക്ക് പ്രത്യേകം വേദി ഒരുക്കിക്കൊടുക്കുകയായിരുന്നു. ഇത്തരത്തിലൊരു വിവാദ പ്രസംഗം രമേശില്‍ നിന്നുണ്ടാകും എന്ന സൂചന എ ഗ്രൂപ്പ് മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ചതോടെ ചാനലുകള്‍ ചെന്നിത്തലയുടെ പ്രസംഗം ലൈവായി അവതരിപ്പിക്കുകയും ചെയ്തു.

കോണ്‍ഗ്രസിലെ നാലണ മെമ്പറാണ് താനെന്നും എന്നാല്‍ ഉമ്മന്‍ചാണ്ടി അതല്ല എഐസിസി ഭാരവാഹിയാണെന്നും അദ്ദേഹത്തോട് ആലോചിക്കാതെ സംസ്ഥാന നേതാക്കള്‍ നടത്തിയ നടപടികളെ പിന്‍തുണയ്ക്കാനാവില്ലെന്നും രമേശ് ആഞ്ഞിടിച്ചിരിക്കുന്നു.
സംഘടനാപരമായ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയുമായി ആലോചിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. താന്‍ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ കാലത്ത് അധികാരം കിട്ടിയപ്പോള്‍ ധാര്‍ഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും അഹങ്കാരത്തിന്റെ ഭാഷയില്‍ സംസാരിച്ചില്ലെന്നുമാണ് കെ സുധാകരനെ ഉന്നം വെച്ച് ചെന്നിത്തല ശരം തൊടുത്തത്. താന്‍ ചുമതലകള്‍ വഹിച്ചപ്പോള്‍ പാര്‍ട്ടിയില്‍ എല്ലാ ഗ്രൂപ്പുകളെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിച്ചത്.

ഇഷ്ടമില്ലാത്തവരെയും ഉള്ളവരെയും ഒരുമിച്ചു കൊണ്ടുപോയി. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അപ്പുറം എല്ലാവരെയും പാര്‍ട്ടിയില്‍ ഒരുമിച്ച് നിര്‍ത്തി. സംഘടനാപരമായ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയുമായി ആലോചിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ടെന്നും ഒരുമിച്ചു നില്‍ക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ചെന്നിത്തല പ്രഖ്യാപിച്ചു. പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത് റിലേ ഓട്ടമത്സരം അല്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോവുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തമെന്നും ഇദ്ദേഹം കോട്ടയത്ത് തുറന്നടിച്ചു.

പ്രായം നോക്കിയാണ് കോണ്‍ഗ്രസില്‍ പദവി നല്‍കുന്നതെന്ന പ്രഖ്യാപനത്തില്‍ കഴമ്പില്ല. തനിക്ക് 63 വയസ് മാത്രമാണുള്ളതെന്നും 75 വയസു വരെ പ്രായമുള്ളവരാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ മുകള്‍ തട്ടിലുള്ളതെന്നും രമേശ് പറയുന്നു. ഇപ്പോള്‍ അച്ചടക്കത്തെ കുറിച്ച് പലരും സംസാരിക്കുന്നു. അച്ചടക്കത്തിനു മുന്‍കാലപ്രാബല്യം ഉണ്ടായിരുന്നുവെങ്കില്‍ എത്രപേര്‍ കോണ്‍ഗ്രസില്‍ ഉണ്ടാകും എന്ന് പറയാന്‍ വയ്യ. അതുകൊണ്ട് അതൊന്നും ഇങ്ങോട്ട് പറയണ്ട. ഉമ്മന്‍ചാണ്ടിയെ അവഗണിച്ച് കേരളത്തില്‍ ആര്‍ക്കും മുന്നോട്ടുപോകാനാവില്ല.

കോണ്‍ഗ്രസില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഇല്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. കരുണാകരന്‍ പോയപ്പോള്‍ ഉമ്മന്‍ കോണ്‍ഗ്രസ് എന്ന് പറഞ്ഞു. 17 വര്‍ഷം താനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിനെ നയിച്ചു. താന്‍ കെ.പി.സി.സി. പ്രസിഡന്റും ഉമ്മന്‍ചാണ്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ കാലയളവില്‍ വലിയ വിജയമാണ് കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായത്. ത്യാഗോജ്വലമായ പ്രവര്‍ത്തനമാണ് അന്ന് നടന്നതെന്നും അത്ഭുതകരമായ തിരിച്ചുവരവാണ് അന്ന് കോണ്‍ഗ്രസ് നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍-പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അച്ചുതണ്ട് രൂപം കൊണ്ടതിനു പിന്നാലെ കോണ്‍ഗ്രസില്‍ പല ഗ്രൂപ്പ് സമവാക്യങ്ങളും മാറിമറിഞ്ഞിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നയിക്കുന്ന ഒരു ഗ്രൂപ്പ് കേരളത്തില്‍ സജീവമായിരിക്കുന്നു. ഒപ്പം ഈ ഗ്രൂപ്പ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് വെല്ലുവിളിയുമായിരിക്കുന്നു. ഇവര്‍ക്കൊപ്പം ഇരുപതോളം എംഎല്‍എമാര്‍ ഒപ്പമുണ്ടെന്നതും പുതിയ നേതൃത്വത്തിന് ഭീഷണിയായിരിക്കുന്നു.

കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ല എന്ന് പറഞ്ഞ് കണ്ണടയ്ക്കുന്നത് ശരിയല്ലെന്ന നിലപാടോയാണ് രമേശ് ചെന്നിത്തല ഇന്നു വിവാദ പ്രസംഗം കോട്ടയം ഡിസിസിയില്‍ നടത്തിയത്. സംസ്ഥാന പ്രതിപക്ഷ സ്ഥാനത്തു നിന്നും തന്നെ ഒഴിവാക്കിയതു മുതല്‍ രമേശ് അസംതൃപ്തനും വിമര്‍ശകനുമായി മാറിയിരുന്നു.

ഈ സാഹചര്യത്തിലാണ് രമേശിന് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമോ മറ്റ് ഉന്നത പദവികളോ നല്‍കുമെന്ന സൂചനകള്‍ ഉയര്‍ന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രമേശ് പരസ്യ നിലപാട് സ്വകീരിച്ചതോടെ രാഹുല്‍ ഗാന്ധി ചെന്നിത്തലയെ ശാസിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രവുമല്ല എഐസിസിയില്‍ രമേശിന് കാര്യമായ പദവികള്‍ ഉടനെ ലഭിക്കില്ലെന്നും നിലവിലെ സാഹചര്യത്തില്‍ വ്യക്തമായിരിക്കുന്നു.

നിയമ സഭയില്‍ വിഡി സതീശന് വരും ദിവസങ്ങളില്‍ ഉമ്മന്‍ ചാണ്ടി- രമേശ് ചെന്നിത്തല ടീം കാര്യമായി പിന്തുണ നല്‍കില്ലെന്ന സൂചനയുമാണ് ഗ്രൂപ്പ് ധ്രൂവികരണത്തിലൂടെ പുറത്തുവരുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (2 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (19 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (26 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (42 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends