സംസ്ഥാനത്ത് എന്തുകൊണ്ട് നോക്കുകൂലി നിരോധനം നടപ്പാകുന്നില്ല?; സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ചിട്ടും നടപ്പായിട്ടില്ലന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉത്തരവ് എന്തുകൊണ്ട് നടപ്പാവുന്നില്ലന്ന് വ്യക്തമാക്കി വിശദീകരണം നല്‍കാന്‍ പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കി. നോക്കുകൂലി തടയാന്‍ സ്വീകരിച്ച നടപടികള്‍ ഒരാഴ്ചക്കകം അറിയിക്കാനും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.
നോക്കുകൂലി ആവശ്യപ്പെട്ട് യൂണിയനുകള്‍ തടസമുണ്ടാക്കുന്നുവെന്ന പരാതിയില്‍ കൊല്ലം അഞ്ചല്‍ പൊലിസിന് ലഭിച്ച പരാതിയിലെ പൊലീസ് സംരക്ഷണ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
നോക്കുകൂലി സംസ്ഥാനത്തിന് അവമതിപ്പ് ഉണ്ടാക്കുമെന്ന് കോടതി പരാമര്‍ശിച്ചു. നോക്കുകൂലി നിയമം മൂലം നിരോധിച്ചിട്ടും പരാതികള്‍ തുടരുന്നത്, നിയമം ഫലപ്രദമായി നടപ്പാവാത്തതുക്കെണ്ടാണന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഹെലിസ് മേധാവിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. ഹര്‍ജിക്കാര്‍ക്കും തൊഴിലാളികള്‍ തടസങ്ങള്‍ ഉണ്ടാവുന്നില്ലന്നും ക്രമസമാധാന പ്രശ്നങ്ങള്‍ ഇല്ലെന്നുറപ്പാക്കാനും പൊലീസിന് കോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha


























