വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച് ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയില്‍

വീട്ടമ്മയെ പ്രണയം നടിച്ച് കബളിപ്പിച്ച് പീഡനത്തിനിരയാക്കിയ ശേഷം കടന്നു കളഞ്ഞ യുവാവിനെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ദിവസങ്ങളോളം ഒരുമിച്ചായിരുന്നു താമസം. വള്ളുവമ്പ്രം പുല്ലാര സ്വദേശി കപ്രക്കാട്ട് നിഷാദിനെയാണ് അറസ്റ് ചെയ്തത്. സൗണ്ട് എന്‍ജിനീയറാണ് പ്രതി.
സ്വന്തം നാട്ടുകാരിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ ഇയാള്‍ പെരുവള്ളൂര്‍ പറമ്പില്‍ പീടികയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് മാസത്തോളം താമസിപ്പിച്ചു. ലൈംഗികമായി പീഡനത്തിനിരയാക്കിയ ശേഷം കടന്നു കളയുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ ഫെബ്രുവരിയിലാണ് തേഞ്ഞിപ്പലം പൊലീസില്‍ വീട്ടമ്മ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലിസ് അന്വേഷണം ആരംഭിച്ചെങ്കിലും നിഷാദ് ഒളിവിലായിരുന്നു.
https://www.facebook.com/Malayalivartha


























