സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ 15മുതല്‍ ആരംഭിക്കും

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ 15മുതല്‍ ആരംഭിക്കും. എറണാകുളത്താണ് സംസ്ഥാന സമ്മേളനം, തീയതി നിശ്ചയിച്ചിട്ടില്ല. ഏപ്രില്‍ ആദ്യപാതിയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജില്ലാ സമ്മേളനങ്ങളുടെ തീയതികള്‍: കണ്ണൂര്‍-ഡിസംബര്‍ 10,11,12, എറണാകുളം, വയനാട്-ഡിസംബര്‍ 14,15,16, കൊല്ലം, പാലക്കാട്-ഡിസംബര്‍ 31, ജനുവരി 1, 2,ഇടുക്കി-ജനുവരി 4, 5, 6, കോഴിക്കോട്-ജനുവരി 10,11,12, തിരുവനന്തപുരം, കോട്ടയം-ജനുവരി 14,15,16, തൃശൂര്‍, കാസര്‍കോട്-ജനുവരി 21, 22, 23, ആലപ്പുഴ-ജനുവരി 28, 29, 30, പത്തനംതിട്ട, മലപ്പുറം- ജനുവരി 27, 28, 29.
https://www.facebook.com/Malayalivartha


























