കണ്ണൂര്‍ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; 68 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി

കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 68 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. നാദാപുരം കുമ്മന്‍കോട് സ്വദേശി ചിറയില്‍ റമീസില്‍ നിന്നാണ് 1400 ഗ്രാം സ്വര്‍ണം പിടികൂടിയത്. അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ് പ്രസ് വിമാനത്തിലാണ് ഇദ്ദേഹം എത്തിയത്. എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് അസി.കമ്മിഷണര്‍ ഇ.വികാസ്, സൂപ്രണ്ടുമാരായ വി.പി.ബേബി, എന്‍.സി.പ്രശാന്ത്, ജ്യോതി ലക്ഷ്മി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
https://www.facebook.com/Malayalivartha


























