കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കവര്‍ച്ചക്കേസിലെ മുഖ്യപ്രതി കൊടുവള്ളി സ്വദേശി സൂഫിയാന്റെ സഹോദരന്‍ ജസീറിനെയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി...

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കവര്‍ച്ചക്കേസിലെ മുഖ്യപ്രതി കൊടുവള്ളി സ്വദേശി സൂഫിയാന്റെ സഹോദരന്‍ ജസീറിനെയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.
കൊടുവള്ളി സംഘത്തില്‍പെട്ടയാളും നിരവധി ക്രിമിനല്‍ കേസ് പ്രതിയായുമായ ജസീര്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ കര്‍ണാടകയിലെ ബെല്‍ഗാമില്‍ നിന്ന് കഴിഞ്ഞയാഴ്ചയാണ് പിടികൂടിയത്. ഇയാളോടൊപ്പം കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തലവന്‍ പെരുച്ചാഴി ആപ്പു, സലിം എന്നിവരെയും പിടികൂടിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയാണ് കൊടുവള്ളിയിലെ വിവിധ ഭാഗങ്ങളില്‍ തെളിവെടുപ്പിനു കൊണ്ടുവന്നത്.
കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ച ദിവസം കൊടുവള്ളി സംഘമെത്തിയ വാഹനവും ഇവര്‍ ഉപയോഗിച്ചതായി പറയപ്പെടുന്ന തോക്കും കണ്ടെത്തുന്നതിനായി കൊടുവള്ളിയിലെ ഇയാളുടെ ഭാര്യ വീട്ടിലും മറ്റു വിവിധ കേന്ദ്രങ്ങളിലുമാണ് തെളിവെടുപ്പ് നടത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നുള്‍പ്പെടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പിനെത്തിച്ചത്. കൊടുവള്ളി കേന്ദ്രീകരിച്ച് സ്വര്‍ണവും കുഴല്‍പണവും കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നാണ് സൂചന. ഇങ്ങനെ കടത്തുന്ന സ്വര്‍ണം ഇവരുടെ സംഘത്തിനു തന്നെ ഒറ്റിക്കൊടുത്ത് കവര്‍ച്ചചെയ്യുന്ന രീതിയും ഉണ്ടത്രേ.
ബന്ധുക്കളുടെ പേരില്‍ ആഡംബര വാഹനങ്ങള്‍ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. വയനാട് കേന്ദ്രീകരിച്ച് അനധികൃതമായി സ്ഥലങ്ങളും റിസോര്‍ട്ടുകളും വാങ്ങിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ ജസീറും ആപ്പുവുമടക്കം ഉള്‍പ്പെടെ സഞ്ചരിച്ച വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനമാണ് അപകടത്തില്‍പെട്ട വാഹനത്തിന്റെ തൊട്ടുപിറകിലായി ഉണ്ടായിരുന്നത്.
സി.സി ടി.വി കാമറകള്‍ പരിശോധിച്ചതില്‍ രണ്ട് വാഹനങ്ങളും അമിത വേഗത്തിലായിരുന്നുവെന്ന്് വ്യക്തമായിരുന്നു. അതേസമയം സൂഫിയാനടക്കം മൂന്നു സഹോദരങ്ങളും പിടിയിലായിട്ടും ഇവരുടെ പിതാവിന്റെ പേരിലുള്ള വാഹനം നോട്ടീസ് നല്‍കിയിട്ടും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഇതുവരെ ഹാജരാക്കിയിട്ടില്ല.
"
https://www.facebook.com/Malayalivartha

























