കൂട്ടുകാരുമായി കളിച്ചു കൊണ്ടിരിക്കെ ചെങ്കല്‍ ക്വാറിയില്‍ വീണ് 12 വയസുകാരന്‍ മുങ്ങിമരിച്ചു....

ചെങ്കല്‍ ക്വാറിയില്‍ വീണ് 12 വയസുകാരന്‍ മുങ്ങിമരിച്ചു. ബണ്ട് വാള്‍ താലൂകിലെ സ്വാദിഖിന്റെ മകന്‍ സവാദ് ആണ് മരിച്ചത്. ബരേക്കാട്ടെ ക്വാറിയിലാണ് അപകടം ഉണ്ടായത്.
മഴയില്‍ ക്വാറിയില്‍ വെള്ളം നിറഞ്ഞിരുന്നു. ക്വാറിക്ക് സമീപത്തായി സവാദും കൂട്ടുകാരും കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ കാല് വഴുതി സവാദ് ക്വാറിയിലേക്ക് വീഴുകയായിരുന്നുവെന്ന് കൂട്ടുകാര്‍ പറഞ്ഞു. ഉടന്‍ ബാക്കിയുള്ള കുട്ടികള്‍ വീട്ടിലേക്ക് ഓടി വിവരം അറിയിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടിയെ ക്വാറിയില്‍ നിന്ന് എടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം ക്വാറി അടയ്ക്കാത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. 20 അടിയിലേറെ താഴ്ചയാണ് ക്വാറിക്കുള്ളതെന്നാണ് റിപോര്‍ട്. ബണ്ട് വാള്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ അവിനാഷ് സംഭവസ്ഥലം സന്ദര്‍ശിച്ച് കേസെടുത്തു.
കുട്ടിയുടെ മൃതദേഹം ബണ്ട് വാള്‍ സര്‍കാര്‍ ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
https://www.facebook.com/Malayalivartha

























