നിപ വൈറസ്: ഈ ജില്ലകളിൽ ജാഗ്രത നിർദ്ദേശം! കേന്ദ്രസംഘം കേരളത്തിൽ ഉച്ചയോടെ എത്തും; രോഗനിയന്ത്രണത്തില്‍ പിന്തുണ...നിപ വൈറസ് സ്ഥിതീകരിച്ച സംഭവത്തിൽ ആശങ്ക വേണ്ടെന്നാണ് മന്ത്രി എ. കെ ശശീന്ദ്രന്‍

കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം കേരളത്തിൽ എത്തും. സെന്റർ ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ ടീമാണ് സംസ്ഥാനത്ത് എത്തുക. രോഗനിയന്ത്രണത്തില്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പുകൊടുത്തു. പ്രത്യേക മെഡിക്കല്‍ സംഘവും ഇവരോടൊപ്പം ഉണ്ടാകും.
കോഴിക്കോടിനു പുറമെ കണ്ണൂര്‍, മലപ്പുറം ജില്ലകളിലും സര്‍ക്കാര്‍ അതീവ ജാഗ്രതനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. മരിച്ച കുട്ടിയുമായി കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കം ഉണ്ടായിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധ നടപടികള്‍ക്കായി ആരോഗ്യ വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.
നിപ സ്ഥിരീകരിച്ച ചാത്തമംഗലത്തെ പാഴൂര്‍, നായര്‍ക്കുഴി, കൂളിമാട്, പുതിയടം എന്നീ വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് 12 മണിയോടെ കോഴിക്കോടെത്തും. മന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനായി ഉന്നതതല യോഗം ചേരും. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
നിപ രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കുട്ടി ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് മരിച്ചത്. കുട്ടിക്ക് നിപ സ്ഥിരീകരിച്ചുകൊണ്ടു ഇന്നലെ രാത്രി വൈകിയാണ് പൂണെ നാഷണല്‍ ഇന്സ്ടിട്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നു ആരോഗ്യവകുപ്പിന് വിവരം ലഭിച്ചത്. പ്ലാസ്മ, സിഎസ്‌എഫ്, സെറം എന്നീ മൂന്ന് സാമ്ബിളുകളുകളും പോസിറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി ഇന്ന് രാവിലെ അറിയിച്ചു.
രോഗബാധിതനായി മരിച്ച പന്ത്രണ്ടുകാരന്‍റെ വീടിന് സമീപം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്ഥിരീകരിച്ച ഒന്‍പതാം വാര്‍ഡ്‌അടച്ചു.
സമീപ വാര്‍ഡുകളായ നായര്‍ക്കുഴി, കൂളിമാട്, പുതിയടം വാര്‍ഡുകള്‍ ഭാഗികമായി അടച്ചു. അതീവ ജാഗ്രത പുലര്‍ത്താന്‍ പ്രദേശവാസികളോട് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി കഴിഞ്ഞു. രോഗ ലക്ഷണമുള്ളവര്‍ ഉടന്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.
അതേസമയം, മരിച്ച പന്ത്രണ്ടുകാരന്റെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം കണ്ണമ്ബറമ്ബ് ഖബറിസ്ഥാനിലാണ് മൃതദേഹം സംസ്കരിക്കുക. സംസ്കാരം നടക്കുന്നതിന്റെ നൂറ് മീറ്റര്‍ ചുറ്റളവില്‍ ആരെയും കടത്തി വിടില്ലെന്ന് പൊലീസ് അറിയിച്ചു. 2018 ല്‍ നിപ വൈറസ് രോഗം ബാധിച്ച് മരിച്ചവരെയും ഇവിടെയാണ് സംസ്കരിച്ചിരുന്നത്.
എന്നാൽ, നിപ വൈറസ് സ്ഥിതീകരിച്ച സംഭവത്തിൽ ആശങ്ക വേണ്ടെന്നാണ് മന്ത്രി എ. കെ ശശീന്ദ്രന്‍ വ്യക്തമാക്കിയത്. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക വിശദമായി പരിശോധിക്കുകയാണ്.
കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കത്തിലുള്ള നാല് പേര്‍ക്ക് രോഗലക്ഷണമില്ലെന്നും മന്ത്രി വ്യക്തമാക്കി. രോഗബാധ സ്ഥിരീകരിച്ച ഉടന്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞു. മുന്‍പത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി രീതിയില്‍ തന്നെ മുന്നോട്ടുകൊണ്ടുപോവുകയാണെന്നും മന്ത്രി പറഞ്ഞു.
കുട്ടി,ആശുപത്രിയില്‍ ഐസൊലേറ്റഡ് ഐസിയുവില്‍ ചികിത്സയിലിരിക്കെയാണ് മരണം. കുട്ടികളുടെ ബന്ധുക്കളെയും അയല്‍വാസികളെയും നിരീക്ഷണത്തിലാക്കി. ഈ ഭാഗത്തുള്ള റോഡുകള്‍ അടച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി പത്ത് മണിക്ക് തന്നെ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. സര്‍ക്കാരിന്റെയും ജനങ്ങളുടേയും പിന്തുണയോടുകൂടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും വിജയിപ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























