സംസ്ഥാനത്തെ റോഡുകളിലൂടെ യാത്ര ചെയ്തില്‍ ഏറ്റവും ഉയരം കൂടിയ കാര്‍ഗോ വാഹനം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലേക്ക്... നോക്കുകൂലിയായി ടണ്ണിന് രണ്ടായിരം രൂപ വച്ച് നല്‍കണമെന്ന ആവശ്യവുമായി വാഹനം തടഞ്ഞ് നാട്ടുകാര്‍

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലേക്ക് ഉപകരണവുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു. ജില്ലാ ലേബര്‍ ഓഫീസറോട് അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി.
സൗത്ത് തുമ്പയിലാണ് സംഭവം. നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വാഹനത്തില്‍ 184 ടണ്ണിന്റെ ലോഡ് ആണുള്ളത്. സംസ്ഥാനത്തെ റോഡുകളിലൂടെ യാത്ര ചെയ്തില്‍ ഏറ്റവും ഉയരം കൂടിയ കാര്‍ഗോ വാഹനമാണ് തടഞ്ഞുവെച്ചിരിക്കുന്നത്.
നോക്കുകൂലിയായി രണ്ടായിരം രൂപ വേണമെന്നാണ് ആവശ്യപ്പെട്ടതെന്ന് വി എസ് എസ് സി അധികൃതര്‍ പറഞ്ഞു. പൊലീസും പ്രദേശവാസികളും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായി.
https://www.facebook.com/Malayalivartha

























