കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ഗ്രാമങ്ങളിലും കടുത്ത ജാഗ്രത; അടിയന്തിരമായി നൂറ് ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കര്‍ണാടക

കോറോണ വ്യാപനം പിടിവിടാതെ കേരളം. കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് അധികൃതർ. കേരള അതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്റര്‍ വരെയുള്ള എല്ലാ ഗ്രാമങ്ങളിലും അടിയന്തിരമായി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ നിർദ്ദേശം പുറത്തിറക്കി കര്‍ണാടക. കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന ജില്ലകളിലെ ജില്ലാ കമ്മീഷണര്‍മാരുടെയും പോലീസ് സൂപ്രണ്ടുമാരുടേയും സംയുക്തയോഗത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിര്‍ദേശിച്ചു.
ദക്ഷിണ കന്നട, ഉഡുപ്പി, കൊടക്, ചാമരാജ് നഗര്‍, ഹസന്‍ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്.
അതോടൊപ്പം തന്നെ കാസര്‍ഗോഡിനോട് ചേര്‍ന്ന് കിടക്കുന്ന ദക്ഷിണ കന്നട ജില്ലയില്‍ഡ കോവിഡ് കണക്കുകള്‍ ഉയര്‍ന്നതാണ് ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊള്ളാന്‍ കര്‍ണാടകയെ പ്രേരിപ്പിച്ചത്. എത്രയും വേഗം ഗ്രാമങ്ങളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ബസവരാജ് ബൊമ്മെ വ്യക്തമാക്കിയത്.
കൂടാതെ 983 കൊവിഡ് കേസുകളാണ് കഴിഞ്ഞദിവസം കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 0.61 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നത്. നിലവില്‍ 17746 പേര്‍ കൊവിഡ് ചികിത്സയില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha

























