Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഒന്നും മിണ്ടാതെ കുഞ്ഞാലിക്കുട്ടി... പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തി മുന്നേറിയ കെ.ടി. ജലീലിന് കൂച്ചുവിലങ്ങിട്ട് സിപിഎം; തൊട്ടാല്‍ പൊള്ളുന്ന സഹകരണത്തില്‍ എന്തിന് തൊട്ടു? ജലീലിന്റെ മനസിലിരിപ്പ് അറിയാതെ നെട്ടോട്ടം

09 SEPTEMBER 2021 09:09 AM IST
മലയാളി വാര്‍ത്ത

പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച കെ.ടി. ജലീലിന് അവസാനം സ്വന്തം പാളയത്ത് നിന്നുതന്നെ തിരിച്ചടി കിട്ടി. ജലീല്‍ ഒറ്റപ്പെടുമ്പോള്‍ കുഞ്ഞാലിക്കുട്ടി പക്ഷം സന്തോഷത്തിലാണ്.

അതേസമയം സഹകരണത്തിലെ കൈവിട്ട കളിവന്നതിനാലാണ് സി.പി.എമ്മിന് ജലീലിനെ തള്ളേണ്ടിവന്നത് എന്നാണ് പറയുന്നത്. എ.ആര്‍. നഗര്‍ സഹകരണബാങ്കില്‍ കള്ളപ്പണമെന്ന ആരോപണവുമായി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പിലെത്തിയാല്‍ അത് കേന്ദ്ര ഏജന്‍സികള്‍ക്ക് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളില്‍ കയറിയിറങ്ങാനുള്ള വഴിയൊരുക്കലാകുമെന്ന് സി.പി.എം. വിലയിരുത്തുന്നു. സംസ്ഥാന സര്‍ക്കാരിനും അത് പ്രതിസന്ധിയുണ്ടാക്കും.

 



കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള പോരാട്ടമാണ് ജലീലിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്നത് സി.പി.എമ്മിന് അറിയാത്തതല്ല. അദ്ദേഹത്തിന്റെ ഇടതുപക്ഷത്തേക്കുള്ള വരവും പാര്‍ലമെന്ററി രംഗത്തേക്കുള്ള പോരാട്ടവും കുഞ്ഞാലിക്കുട്ടി വിരുദ്ധതയുടെ സൃഷ്ടിയായിരുന്നു. മന്ത്രിയായ ജലീലിനെതിരേ ബന്ധുനിയമനംമുതല്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണംവരെ ലീഗ് ആയുധമാക്കിയതും ഈ പകമൂലമാണ്.

രണ്ടാം പിണറായി സര്‍ക്കാരില്‍ ജലീല്‍ മന്ത്രിയായില്ല. അതോടെ ഇനി കുഞ്ഞാലിക്കുട്ടിക്കും ലീഗിനും പിറകെ താനുണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ആ പോരാട്ടമാണ് എ.ആര്‍. നഗര്‍ സഹകരണബാങ്കിലെ കള്ളപ്പണ ആരോപണത്തില്‍ എത്തിനില്‍ക്കുന്നത്.

 



ലീഗിനെ ദുര്‍ബലപ്പെടുത്തി അവരുടെ കോട്ടകളില്‍ കടന്നുകയറണമെന്നും സി.പി.എം. തീരുമാനിച്ചതാണ്. പക്ഷേ, പാര്‍ട്ടി തീരുമാനം ഏറ്റെടുത്തുള്ള പോരാട്ടമല്ല ജലീലിന്റേത് എന്നതിനാലാണ് അത് പൂര്‍ണമായും ഏറ്റെടുക്കാതിരുന്നത്. തങ്ങള്‍ കുടുംബത്തിന്റെ കൂടെനില്‍ക്കുകയും കുഞ്ഞാലിക്കുട്ടിക്കെതിരേ യുദ്ധം നയിക്കുകയും ചെയ്യുക എന്ന വിഭജനതന്ത്രമാണ് ജലീല്‍ സ്വീകരിച്ചത്.

എ.ആര്‍. നഗര്‍ ബാങ്കിനെതിരേയുള്ള ആരോപണമുയര്‍ത്തി ജലീല്‍ ഇപ്പോള്‍ നടത്തുന്നത് കൈവിട്ടകളിയാണെന്ന് സി.പി.എമ്മും സര്‍ക്കാരും വിലയിരുത്തുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് കേസില്‍തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിവരാന്വേഷണം നടത്തിക്കഴിഞ്ഞതാണ്. അതില്‍ അന്വേഷണം വന്നേക്കാം. അഞ്ചുവര്‍ഷംമുമ്പ് ഓഡിറ്റ് പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയിട്ടും എന്തു നടപടി സ്വീകരിച്ചുവെന്നാണ് കരുവന്നൂര്‍ കേസിന്റെ കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ സഹകരണസംഘം രജിസ്ട്രാറോട് ചോദിച്ചത്.

 



ഈ ഘട്ടത്തിലാണ് എ.ആര്‍. നഗര്‍ സഹകരണബാങ്കില്‍ കള്ളപ്പണമുണ്ടെന്ന പരാതി ജലീല്‍ ഉന്നയിക്കുന്നത്. ആ പരാതിയില്‍ കേന്ദ്രഏജന്‍സികള്‍ ഒരുങ്ങിയിറങ്ങിയാല്‍ അത് എ.ആര്‍. നഗറില്‍ നില്‍ക്കില്ലെന്നും കേരളത്തിലെ സഹകരണമേഖലയെ മറ്റുതരത്തില്‍ ബാധിച്ചേക്കാമെന്നും തിരിച്ചറിഞ്ഞതുകൊണ്ടാണ്, ജലീലിന്റെ ഇ.ഡി. പ്രേമം അത്രനല്ലതല്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചത്.

കേരളത്തില്‍ 1625 പ്രാഥമിക സഹകരണ ബാങ്കുകളാണുള്ളത്. ഇതില്‍ 65 ശതമാനവും സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ളതാണ്. അതിനാല്‍, സഹകരണത്തില്‍ നിന്ന് വടിയെടുത്ത് കുഞ്ഞാലിക്കുട്ടിയെ അടിക്കാനിറങ്ങിയാല്‍ പൊള്ളുക സി.പി.എമ്മിനാകും.

 



അതിനാലാണ് എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന കെ.ടി ജലീലിന്റെ ആരോപണം സിപിഎം ഏറ്റെടുക്കാത്തത്. ഇ.ഡി ചോദ്യം ചെയ്തതോടെ ജലീലിന് ഇ.ഡിയില്‍ വിശ്വാസം കൂടിയെന്ന് പരിഹസിച്ച മുഖ്യമന്ത്രി അദ്ദേഹത്തെ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജലീലിനെ സിപിഎം നേരിട്ട് അതൃപ്തി അറിയിച്ചത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (2 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (18 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (19 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (49 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends