Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഹാരിസണ്‍ മലയാളം പ്ലാന്റേഷനെതിരായ വിജിലന്‍സ് കേസ് സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു,പക്ഷേ അക്കാര്യം അറിയാതെ റവന്യുമന്ത്രി

09 SEPTEMBER 2021 11:47 AM IST
മലയാളി വാര്‍ത്ത

നല്ല ബെസ്റ്റ് റവന്യുമന്ത്രി .ഹാരിസണ്‍ മലയാളം പ്ലാന്റേഷനെതിരായ വിജിലന്‍സ് കേസ് സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു. പക്ഷേ റവന്യു മന്ത്രി അക്കാര്യം അറിഞ്ഞില്ല.

റവന്യുമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹാരിസണിനെതിരെ റവന്യു വകുപ്പ് രജിസ്റ്റര്‍ ചെയ്ത 49 കേസുകളില്‍ 7 കേസുകള്‍ മാത്രമാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ സമര്‍പ്പിച്ചു ..എല്ലാ കേസുകള്‍ക്കും കൊല്ലങ്ങളുടെ പഴക്കമുണ്ട്.



ബാക്കി കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ ഇതേ കേസുകള്‍ തന്നെയാണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കോടതിയില്‍ നിന്നും കേസുകള്‍ പിന്‍വലിക്കുന്നത് നിയമവകുപ്പും ആഭ്യന്തര വകുപ്പുമായതിനാല്‍ റവന്യുമന്ത്രി അറിഞ്ഞില്ല എന്നു പറയുന്നതില്‍ ന്യായമുണ്ട്. എന്നാല്‍ സ്വന്തം വകുപ്പുകളിലെ കേസുകള്‍ പിന്‍വലിക്കുന്ന കാര്യം മന്ത്രി അറിഞ്ഞില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ കഴിവുകേടെന്നേ പറയാനാവൂ.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാല ത്തും ഇങ്ങനെയെല്ലാമാണ് നടന്നത്. മുഖ്യമന്ത്രിയും കാനം രാജേന്ദ്രനു. ചര്‍ച്ച നടത്തി തീരുമാനമെടുത്ത ശേഷം ആഭ്യന്തര വകുപ്പ് നടപടി സ്വീകരിക്കാം. റവന്യു വകുപ്പ് തീരുമാനിക്കേണ്ട വിഷയമാണെങ്കില്‍ അക്കാര്യം അറിയിക്കും. വകുപ്പ് നടപ്പിലാക്കും. സി പി ഐ യുടെ വകുപ്പില്‍ ഭരണം നടത്തുന്നത് അതാത് മന്ത്രിമാരല്ല.കാനം രാജേന്ദ്രനാണ്.



ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആദര്‍ശ ദൈവവങ്ങളായ സി പി ഐ നേതാക്കള്‍ കോടികള്‍ കോഴ വാങ്ങി 38 ഛ00 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്തിയ കഥ കേരളം മറന്നിട്ടില്ല..

ഹാരിസന്‍ കമ്പനിയുടെ കൈവശമിക്കുന്ന 38000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് തിരിച്ചുപിടിക്കുന്നതില്‍ നിന്ന് ഹൈക്കോടതി വിലക്കിയത്. അതുമായി ബന്ധപ്പെട്ടത് തന്നെയാണ് ഇപ്പോഴത്തെ കേസും.

 



ഒന്നാം പിണറായി മന്ത്രിസഭ അധികാരത്തിലെത്തിയപ്പോള്‍ തന്നെ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിനായി വി എസ് സര്‍ക്കാര്‍ നിയമിച്ച സ്പഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സുശീലാ ഭട്ടിനെ കാനം രാജേന്ദ്രന്‍ തത്സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ റവന്യുമന്ത്രി പോലും കാണിക്കാത്ത ധൈര്യമാണ് ഇക്കാര്യത്തില്‍ കാനം കാണിച്ചത്. ഇത് വിവാദമായപ്പോള്‍ ഭരണപരമായ സൗകര്യത്തിനു വേണ്ടിയാണ് മാറ്റമെന്ന് റവന്യുമന്ത്രി പറഞ്ഞു. ചന്ദ്രശേഖരന് അക്കാര്യത്തില്‍ വലിയ റോളൊന്നും ഉണ്ടായിരുന്നില്ല. പലപ്പോഴും ചന്ദ്രശേഖരന്‍ ഒരു കാഴ്ചക്കാരന്‍ മാത്രമായിരുന്നു.

ഹാരിസണ്‍, ടി ആര്‍ ആന്റ് ടീ മുതലാളിമാരില്‍ നിന്നും തെരഞ്ഞടുപ്പ് സമയത്ത് കോടികള്‍ വാങ്ങിയതുകൊണ്ടാണ് റവന്യു കേസുകള്‍ സത്യസന്ധമായി വാദിച്ചിരുന്ന സുശീലാ ഭട്ടിനെ നീക്കിയത്. ഇത് അക്കാലത്ത് തന്നെ വാര്‍ത്തയായിരുന്നു.



ബിജിമോളിനെ കാനം ഒതുക്കിയതും എ സ്സ്‌റ്റേറ്റ് മാഫിയക്ക് വേണ്ടിയായിരുന്നു..റ്റി ആര്‍ ആന്റ് റ്റീ എസ്റ്റേറ്റുകാര്‍ പൊതുവഴി തടസപ്പെടുത്തിയപ്പോള്‍ അത് ബിജിമോള്‍ എതിര്‍ത്തിരുന്നു. റ്റി ആര്‍ & റ്റി എസ്റ്റേറ്റുകാര്‍ ആദര്‍ശ ദൈവങ്ങളെ നേരിട്ട് കാണേണ്ട രീതിയില്‍ കണ്ടതോടെ ബിജിമോള്‍ മുഖ്യധാരയില്‍ നിന്നും ഔട്ടായി. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന കാര്യത്തില്‍ വാശി പിടിക്കുന്ന സുശീലാ ഭട്ടിനെ സര്‍ക്കാര്‍ മാറ്റിയത്.

ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് അഡീഷണല്‍ ഡി.ജി പി, എസ് ശ്രീജിത്ത് മനുഷ്യാവകാശ കമ്മീഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ആയിരിക്കെ ഹാരിസണ്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ശുപാര്‍ശ നല്‍കിയിരുന്നു. ഇത് കമ്മീഷന്‍ അംഗീകരിച്ച് സര്‍ക്കാറിന് നിര്‍ദ്ദേശവും നല്‍കി. പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഐ എ എസ് ഉദ്യോഗസ്ഥനായ രാജമാണിക്യത്തെ യുഡിഎഫ് സര്‍ക്കാര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള സ്‌പെഷ്യല്‍ ഓഫീസറാക്കിയത്. അദ്ദേഹം വിശദമായ ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിരുന്നു. അത് ഹൈക്കോടതി തള്ളി. രാജമാണിക്യത്തെ ഇടതുസര്‍ക്കാര്‍ ഒതുക്കുകയും ചെയ്തു. അദ്ദേഹം എവിടെയാണെന്ന് പോലും അറിയില്ല.

 



മോക്ഷം കിട്ടാനല്ല കേരളത്തില്‍ ആരും മന്ത്രിയാകുന്നത്. കാനം രാജേന്ദ്രന്റെയും മറ്റും ഗീര്‍വാണങ്ങള്‍ കേട്ടാല്‍ സാധാരണക്കാര്‍ അത്ഭുതപ്പെടും. എന്നാല്‍ ആദര്‍ശം പരസ്യമായി പറത്ത് അഴിമതി രഹസ്യമായി നടത്തുകയാണ് സഖാക്കളുടെ ശീലം.

ഹാരിസണ്‍ കേസ് ഹൈക്കോടതിയില്‍ അന്ന് വാദിച്ചത് കേസിനെ കുറിച്ച് ഒന്നും അറിയാത്തവരാണ്. ഇക്കാര്യം അന്നു തന്നെ മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒത്തുകളിയുടെ ഫലമാണെന്ന് മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സുശീലാഭട്ടും പ്രതികരിച്ചു. ഭൂമിയില്ലാത്ത പാവപ്പെട്ടവര്‍ അങ്ങനെ തന്നെ തുടരുമെന്നും ഭട്ട് പറഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകനും കോടികള്‍ മറിഞ്ഞെന്ന് ചുരുക്കം.

 

ഇതിന് ഒരു മറുവശമുണ്ട്. ചിലപ്പോള്‍ മന്ത്രി രാജന് എല്ലാമറിയാമായിരിക്കും.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (2 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (18 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (19 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (49 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends