നിപ്പ ഭീതിയില്‍ ആശ്വാസം.... 15 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി, ആശങ്ക ഒഴിഞ്ഞതോടെ ജില്ലയിലെ നിപ്പാ കണ്ടെയ്ന്മെന്റ് സോണുകളില്‍ ഒഴികെ വാക്സിനേഷന് ഇന്നുമുതല്‍ പുനരാരംഭിക്കും
നിപ്പ ഭീതിയില്‍ ആശ്വാസം.... 15 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബിലാണ് പരിശോധന നടത്തിയത്. ഇതോടെ മരിച്ചകുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ നെഗറ്റീവ് ആയവരുടെ എണ്ണം 61 ആയി.
ചൊവ്വാഴ്ച പത്തു പേരുടെയും ബുധനാഴ്ച 36 പേരുടെയും പരിശോധനാഫലം നെഗറ്റീവായിരുന്നു. ആശങ്ക ഒഴിഞ്ഞതോടെ ജില്ലയിലെ നിപ്പാ കണ്ടെയ്ന്മെന്റ് സോണുകളില്‍ ഒഴികെ വാക്സിനേഷന് ഇന്നുമുതല്‍ പുനരാരംഭിക്കും.
265 പേരാണു സമ്പര്‍ക്ക പട്ടി കയിലുള്ളത്. എട്ടുപേരെ കൂടി ഇന്നലെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 68 പേരാണു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ കഴിയുന്നത്. ഇതില്‍ 12 പേര്‍ക്കു പനിലക്ഷണങ്ങളുണ്ട്. എന്നാല്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.
"
https://www.facebook.com/Malayalivartha