അപ്രതീക്ഷിതമായി ക്യാമറാമാന് കാല്‍വഴുതി വീണു.. രക്ഷപെടുത്തുന്നതിനിടെ കൊക്കയിലേക്ക് വീണ് റഷ്യന്‍ അത്യാഹിതവകുപ്പ് മന്ത്രിയ്ക്ക് ദാരുണാന്ത്യം
അപ്രതീക്ഷിതമായി ക്യാമറാമാന് കാല്‍വഴുതി വീണു.. രക്ഷപെടുത്തുന്നതിനിടെ കൊക്കയിലേക്ക് വീണ് റഷ്യന്‍ അത്യാഹിതവകുപ്പ് മന്ത്രിയ്ക്ക് ദാരുണാന്ത്യം. മന്ത്രി യെവ്ഗെനി സിനിചെവ് (55)ആണ് മരിച്ചത്.
ആര്‍ട്ടിക്ക് പ്രദേശത്ത് നടന്ന പരിപാടിയ്ക്കിടയില്‍ ഒരാളുടെ ജീവന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മന്ത്രി അപകടത്തില്‍പ്പെടുകയായിരുന്നു. വിവിധ സേനാ വിഭാഗങ്ങളുടെ അഭ്യാസപരിപാടി നടക്കുന്നതിനിടെ താഴ്ചയേറിയ കൊക്കയ്ക്ക് അരികില്‍ നില്‍ക്കുകയായിരുന്നു മന്ത്രിയും ക്യാമറമാനും.
പെട്ടെന്ന് അപ്രതീക്ഷിതമായി ക്യാമറമാന് കാല് വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ ക്യാമറമാനെ രക്ഷിക്കാനായി മന്ത്രിയും എടുത്ത് ചാടി. ചാട്ടത്തിനിടെയില് യെവ്ഗെനി പാറയില്‍ ഇടിച്ച് മരിക്കുകയായിരുന്നു.
ക്യാമറമാന് ഇപ്പോള്‍ ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. 2018ലാണ് യെവ്ഗെനി അത്യാഹിത മന്ത്രാലയത്തിന്റെ തലവനായി നിയമിതനായത്. റഷ്യയുടെ സുരക്ഷാ കൗണ്‍സില്‍ അംഗമായിരുന്ന ഇദ്ദേഹം നിരവധി ഉന്നത സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha