കണ്ണൂരില്‍ വീടിനു സമീപത്തുള്ള തോട്ടിലേക്ക് ആറു വയസ്സുകാരന്‍ കാല്‍ വഴുതി വീണു, സംസാരശേഷിയില്ലാത്ത സഹോദരി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, ഒടുവില്‍ സംഭവിച്ചത്...

കണ്ണൂരില്‍ വീടിനു സമീപത്തുള്ള തോട്ടിലേക്ക് ആറു വയസ്സുകാരന്‍ കാല്‍ വഴുതി വീണു, സംസാരശേഷിയില്ലാത്ത സഹോദരി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല,
ഒടുവില്‍ ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ചേര്‍ന്ന് തോട്ടില്‍നിന്ന് പുറത്തെടുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കണ്ണപുരത്തിനു സമീപം ചെറുകുന്ന് പള്ളിക്കരയില്‍ കളിക്കുന്നതിനിടെ വീടിന് സമീപത്തെ തോട്ടില്‍ വീണാണ് ആറ് വയസ്സുകാരന്‍ മരിച്ചത്. താവം പള്ളിക്കരയിലെ നിര്‍മാണ തൊഴിലാളിയായ പ്രേമദാസന്‍-ചിഞ്ചു ദമ്ബതികളുടെ മകനായ ടി മയൂഖ്(6) ആണ് മരണപ്പെട്ടത്.
ഇന്നലെ വൈകീട്ടാണ് സംഭവം ഉണ്ടായത്. ഒമ്പത് വയസുകാരിയായ സംസാരശേഷിയില്ലാത്ത സഹോദരി മാളവികയോടൊപ്പം കളിക്കുന്നതിനിടയില്‍ വീടിന് സമീപത്തെ തോട്ടിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. മാളവിക രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബഹളം കേട്ട് പരിസരവാസികള്‍ എത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പള്ളിക്കരയിലെ ആദിദ്രാവിഡ എല്‍പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മയൂഖ്. പേരിടാത്ത കുഞ്ഞനുജനുമുണ്ട്. കൊവിഡ് പരിശോധനയ്ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കും.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha



























