ജോലിക്കെന്ന് പറഞ്ഞിറങ്ങി, കാണാതായ പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ അങ്കമാലിയിലെ ലോഡ്ജില്‍ മരിച്ച നിലയിൽ

അങ്കമാലിയിലെ ലോഡ്ജില്‍ പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി.
ബുധനാഴ്ച രാവിലെ ഓഫീസിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മുളന്തുരുത്തി ഇലഞ്ഞിത്തറ വാസുവിന്റെ മകന്‍ രാഹുല്‍ വാസുവിനെയാണ് (32) മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഓഫീസിലേയ്ക്ക് എന്ന് പറഞ്ഞിറങ്ങിയ രാഹുലിനെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അങ്കമാലിയിലെത്തിയതായി വിവരം ലഭിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുക്കന്നൂരുള്ള ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നിലവിൽ ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ നീതു ഇസ്രായേലിൽ നഴ്‌സാണ്. ആറ് വയസുള്ള മകനും ഇവർക്കുണ്ട്.
https://www.facebook.com/Malayalivartha



























