സംസ്ഥാനത്ത് മ്യൂസിയങ്ങള്‍ നാളെ മുതല്‍ തുറക്കാന്‍ അനുമതി...കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം; രണ്ടാഴ്ചയ്ക്ക് ശേഷമായിരിക്കും മൃഗശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുക; പ്രഭാത സായഹ്ന നടത്തക്കാര്‍ക്കും തിരുവനന്തപുരം മ്യൂസിയം പരിസരത്ത് അനുമതി
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ മ്യൂസിയങ്ങള്‍ നാളെ മുതല്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി. രണ്ടാഴ്ചയ്ക്ക് ശേഷമായിരിക്കും മൃഗശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുക. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം. മ്യൂസിയംമൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ അടച്ചിട്ടിരിക്കുന്ന മ്യൂസിയങ്ങള്‍ നാളെ മുതല്‍ തുറന്ന് നല്കാന് തീരുമാനിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്ക് ശേഷമായിരിക്കും മൃഗശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുക. അതേസമയം പ്രഭാത സായഹ്ന നടത്തക്കാര്‍ക്കും തിരുവനന്തപുരം മ്യൂസിയം പരിസരത്ത് അനുമതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha