തോണി മറിഞ്ഞ് മീന്‍പിടിക്കാന്‍ പോയ രണ്ട് പേര് കടലില്‍ മുങ്ങി മരിച്ചു
തോണി മറിഞ്ഞ് മീന്‍പിടിക്കാന്‍ പോയ രണ്ട് പേര് കടലില്‍ മുങ്ങി മരിച്ചു. കുന്താപുരം ബൈന്തൂര്‍ പടുവരി തറപതിയില് നിന്ന് മീന്‍പിടിക്കാന്‍ പോയ തൊഴിലാളികളാണ് മടങ്ങി വരുന്നതിനിടെ തോണി മറിഞ്ഞ് മരിച്ചത്. ജയ് ഗുരുജി തോണി ഉടമയും കച്ചകന മനയില്‍ വാസു ഖര്‍വിയുടെ മകനുമായ ചരണ്‍ ഖര്‍വി (25), തൊഴിലാളി അന്നപ്പ (30) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച തിരയില്‍പ്പെട്ട് തോണി തകര്‍ന്നു മുങ്ങിയതിനെത്തുടര്‍ന്ന് ഇവരെ കാണാനില്ലായിരുന്നു. ശനിയാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha