ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു

തിക്കോടി റെയില്‍വേ സ്‌റ്റേഷന് സമീപം നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാനാണ് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. തിക്കോടി റെയില്‍വേ സ്‌റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ട്രെയിനിനു മുകളില്‍ കാലുതെന്നിയതോടെ റെയില്‍പാളത്തിനു മുകളിലുള്ള വൈദ്യുതി ലൈനില്‍ പിടിക്കുകയായിരുന്നു. പൊള്ളലേറ്റ സിനാനെ തൊട്ടടുത്തുളള കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്കു ഗുരുതരമാണെന്നു കണ്ടതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സിനാനെ ആശുപത്രിയില്‍ എത്തിച്ചത്. 60 ശതമാനത്തോളം പൊള്ളലേറ്റ സിനാന്റെ നില ഗുരുതരമായി തുടരുന്നതായാണ് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ ആര്‍പിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























